'കങ്കണ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍'; ഞെട്ടിച്ച് കരണ്‍ ജോഹര്‍; മനസുമാറി തുടങ്ങിയോ എന്ന് ആരാധകര്‍

ഒരു അഭിമുഖത്തില്‍ കങ്കണയെ പുകഴ്ത്തി പറഞ്ഞതോടെയാണ് കരണിന്റെ മനസു മാറിയെന്നുള്ള പ്രചാരണം ശക്തമായത്
'കങ്കണ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍'; ഞെട്ടിച്ച് കരണ്‍ ജോഹര്‍; മനസുമാറി തുടങ്ങിയോ എന്ന് ആരാധകര്‍

ബോളിവുഡ് സുന്ദരി കങ്കണ റണൗത്തും പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറും തമ്മിലുള്ള പിണക്കം നാട്ടില്‍ പാട്ടാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം കരണ്‍ ജോഹറിനെ വിമര്‍ശിക്കാന്‍ കങ്കണ മടിക്കാറില്ല. കുറച്ചുനാള്‍ മുന്‍പു വരെ കരണും ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ അടുത്തിടെയായി കങ്കണയോടുള്ള കരണിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ട്. ഒരു അഭിമുഖത്തില്‍ കങ്കണയെ പുകഴ്ത്തി പറഞ്ഞതോടെയാണ് കരണിന്റെ മനസു മാറിയെന്നുള്ള പ്രചാരണം ശക്തമായത്. 

ബോളിവുഡ് സിനിമ ലോകത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് കങ്കണ എന്നാണ് കരണ്‍ പറയുന്നത്. കൂടാതെ ഭാവിയില്‍ കങ്കണയ്‌ക്കൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യവും തുറന്നു പറഞ്ഞു. ഇതോടെ ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകിതുടങ്ങിയോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 

ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് കൊടിപിടിക്കുന്നത് കരണ്‍ ആണ് എന്നായിരുന്നു കങ്കണയുടെ ആരോപണം. ഇവിടെ മൂവി മാഫിയ നിലനില്‍ക്കുന്നുണ്ടെന്നും തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നത് അവരാണെന്നുമാണ് കങ്കണ പറഞ്ഞത്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് കരണ്‍ പ്രതികരിച്ചത്. കങ്കണ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നുമാണ് കരണ്‍ പറഞ്ഞത്. കൂടാതെ ആലിയ ഭട്ടിനെതിരേയും കങ്കണ രംഗത്തെത്തിയിരുന്നു. കരണ്‍ പറയുന്നതു പോലെ കേള്‍ക്കുന്ന പാവയാണ് ആലിയ എന്നാണ് കങ്കണ ആരോപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com