സൈക്കോപടത്തില്‍ അനുപമ പരമേശ്വരന്‍: രാക്ഷസസുഡുവിന്റെ പോസ്റ്റര്‍ ഇറങ്ങി

രാം കുമാര്‍ സംവിധാനം ചെയ്ത് വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ തെലുങ്ക് പതിക്ക് ഇറങ്ങാനൊരുങ്ങുകയാണ്.
സൈക്കോപടത്തില്‍ അനുപമ പരമേശ്വരന്‍: രാക്ഷസസുഡുവിന്റെ പോസ്റ്റര്‍ ഇറങ്ങി

റെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ്ചിത്രമായിരുന്നു രാക്ഷസന്‍. ഒരു സൈക്കോ കഥാപാത്രവുമായി ചുറ്റിപ്പറ്റിയുണ്ടാകുന്ന കൊലപാതകങ്ങളും അന്വേഷണവുമായിരുന്നു ഇതിന്റെ പ്രമേയം. ഏറെ നിരൂപകപ്രശംസ നേടിയ ഈ തമിഴ് സൈക്കോ ചിത്രം മലയാളികളിലും തെലുങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

രാം കുമാര്‍ സംവിധാനം ചെയ്ത് വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ തെലുങ്ക് പതിക്ക് ഇറങ്ങാനൊരുങ്ങുകയാണ്. സൈക്കോ ത്രില്ലര്‍ തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോള്‍ അമല പോളിന് പകരമെത്തുന്നത് മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരനാണ്.

നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലിനു പകരം ബെല്ലാംകൊണ്ട സായ് ശ്രീനിവാസും അഭിനയിക്കും. ഉഗാദിയോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഈദ് റിലീസ് ആയാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുപമയുടെ നാലാമത്തെ തെലുങ്ക് ചിത്രമാണ് രാക്ഷസുഡു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com