ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍വതി; ആശംസകളുമായി മഞ്ജുവും റിമയും പൂര്‍ണിമയുമടക്കം താരനിര 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് റിമയുടെ ആശംസ
ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍വതി; ആശംസകളുമായി മഞ്ജുവും റിമയും പൂര്‍ണിമയുമടക്കം താരനിര 

2006 ല്‍ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തില്‍ സഹതാരമായാണ് നടി പാർവതി അഭിനയരം​ഗത്തേക്കെത്തിയത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ മലയാളത്തിന്  സമ്മാനിച്ച് ബോൾഡ് ആൻ ബ്യൂട്ടിഫുൾ നായിക എന്ന പരിവേഷേം നേടിയെടുത്ത താരം സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ശക്തമായി രേഖപ്പെടുത്തി മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽതന്നെ ശക്തമായ സ്വരമായി. 

പാർവതിയുടെ ജന്മദിനമായ ഇന്ന് നിരവധി താരങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പാർവതിക്ക് ആശംസകള്‍ പങ്കുവച്ച് രം​ഗത്തെത്തിയിരിക്കുന്നത്. നടി മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, പൂർണ്ണിമ ഇന്ദ്രജിത്ത്, ​ഗീതു മോഹൻദാസ് തുടങ്ങിയവർക്ക് പുറമെ നടൻ ഇന്ദ്രജിത്ത്, ആഷിഖ് അബു തുടങ്ങിയവരും താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. 

പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മഞ്ജു ആശംസ നേർന്നത്. പാർവതിക്കൊപ്പമുള്ള അഞ്ചോളം ചിത്രങ്ങളാണ് പിറന്നാൾ ആശംസിച്ച് പൂർണിമ പങ്കുവച്ചിട്ടുള്ളത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് റിമയുടെ ആശംസ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com