ഞെട്ടിച്ച് ഫഹദ് ഫാസിലും സായി പല്ലവിയും; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി അതിരന്‍

മനോരോഗ വിദഗ്ധനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്
ഞെട്ടിച്ച് ഫഹദ് ഫാസിലും സായി പല്ലവിയും; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി അതിരന്‍

ഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന അതിരനിലെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മുന്‍പ് പുറത്തുവിട്ട ടീസറിലേതു പോലെ ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. മെന്റല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചാണ് ക്ഥ നടക്കുന്നത്. മനോരോഗ വിദഗ്ധനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. പൃഥ്വിരാജ് പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

വിവേകാണ് ചിത്രത്തിന്റെ കഥ, സംവിധാനം. തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎഫ് മാത്യൂസാണ്. അനു മുത്തേടത്ത് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോനാണ്. 

മാനോരോഗിയായാണ് സായി പല്ലവി എത്തുന്നത്. പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, അതുല്‍ കുല്‍ക്കര്‍ണി, ലെന തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. തമിഴ് സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പി.എസ് ജയഹരിയുടേതാണ് സംഗീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com