സുരേഷ് ഗോപി- ശോഭന ജോഡിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാം; ഒപ്പം നസ്രിയയും 

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്‌ 
സുരേഷ് ഗോപി- ശോഭന ജോഡിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാം; ഒപ്പം നസ്രിയയും 

ണിച്ചിത്രത്താഴ്, ഇന്നലെ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഹിറ്റ് ജോഡിയാണ് സുരേഷ് ഗോപി- ശോഭന. വർഷങ്ങൾക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രിയതാരങ്ങൾ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി നസ്റിയയും ചിത്രത്തിൽ അഭിനയിക്കുന്നതായാണ് സൂചന.

2005ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന സിനിമയിലാണ് അവസാനമായി സുരേഷ് ഗോപി- ശോഭന ജോഡിയെ ബി​ഗ് സ്ക്രീനിൽ കണ്ടത്. 2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. സ്റ്റേജ് ഷോകളിൽ സജാവമാണെങ്കിലും സിനിമകളിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളൊന്നും താരം നൽകിയിരുന്നില്ല. 

2015ൽ റിലീസിനെത്തിയ മൈ ​ഗോഡ് എന്ന ചിത്രത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ സു‌രേഷ് ​ഗോപി ലേലം 2ലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. രഞ്ജി പണിക്കർ തിരക്കഥയെഴുതുന്ന ചിത്രം മകൻ നിതിൻ രഞ്ജി പണിക്കരാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ​ഗോപിയുടെ മകൻ ​ഗോ​കുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com