മികച്ച നടൻ മോഹൻലാൽ, 'ഒരു കുപ്രസിദ്ധ പയ്യൻ' മികച്ച സിനിമ;  ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയനും(ഒരു കുപ്രസിദ്ധ പയ്യൻ), അനുശ്രീ(ആദി, ആനക്കള്ളന്‍)യും പങ്കിട്ടു.
മികച്ച നടൻ മോഹൻലാൽ, 'ഒരു കുപ്രസിദ്ധ പയ്യൻ' മികച്ച സിനിമ;  ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു


42-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് മികച്ച നടൻ.ഒടിയനിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയനും(ഒരു കുപ്രസിദ്ധ പയ്യൻ), അനുശ്രീ(ആദി, ആനക്കള്ളന്‍)യും പങ്കിട്ടു. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മികച്ച ചിത്രം. ഷാജി എൻ കരുണാണ് മികച്ച സംവിധായകൻ. മികച്ച നവാ​ഗത നടനുള്ള പുരസ്കാരം പ്രണവ് മോഹൻലാലിനാണ്. 

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ജോസഫ് നേടിയപ്പോൾ അതേ ചിത്രത്തിലെ അഭിനയത്തിന് ജോജുവിനെ തേടിയും മികച്ച രണ്ടാമത്തെ നടനുള്ള അം​ഗീകാരമെത്തിയിട്ടുണ്ട്. ആനക്കള്ളന് സം​ഗീതമൊരുക്കിയ രാജീവ് ആലുങ്കലിനാണ് ​ഗാനരചയിതാവിനുള്ള പുരസ്കാരം.

സമ​ഗ്രസംഭാവനയ്ക്കുള്ള 2018 ലെ പുസ്കാരം നടി ഷീലയ്ക്ക് നൽകും. ചലച്ചിത്ര പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി ശ്രീകുമാർ, ലാലു അലക്സ്, മേനക സുരേഷ്, ഭാ​ഗ്യലക്ഷ്മി എന്നിവർക്കും സമ്മാനിക്കും. 

മറ്റ് പുരസ്കാരങ്ങൾ

മികച്ച രണ്ടാമത്തെ നടി : ഇനിയ (പരോള്‍, പെങ്ങളില)

മികച്ച ബാലതാരം :  മാസ്റ്റര്‍ റിതുന്‍ (അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)

മികച്ച തിരക്കഥാകൃത്ത് :  മുബിഹഖ് (ഖലീഫ)

മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( തീവണ്ടി)

മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)

മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ജീവിതം എന്നും- പെന്‍ മസാല)

മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഈ യാത്ര- ഈ മഴനിലാവില്‍)

മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)

മികച്ച ശബ്ദലേഖകന്‍ : എന്‍.ഹരികുമാര്‍ (ഒരു കുപ്രസിദ്ധ പയ്യന്‍)

മികച്ച കലാസംവിധായകന്‍ : ഷെബീറലി (സൈലന്‍സര്‍, പെങ്ങളില)

മികച്ച മേക്കപ്പ്മാന്‍ :  റോയി പല്ലിശ്ശേരി (ഖലീഫ, മരുഭൂമികള്‍)

മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍  ഓള്, അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച നവാഗത സംവിധായകന്‍ : അനില്‍ മുഖത്തല ( ഉടുപ്പ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com