'അത് നിങ്ങളുടെ കൈയില്‍തന്നെ വെച്ചാല്‍ മതി, ഞാന്‍ സന്തോഷവതിയാണ്';  വൈറലായി മലൈക അറോറയുടെ ബിക്കിനി ചിത്രം

താന്‍ സന്തോഷവതിയാണ് എന്ന് പറഞ്ഞുകൊണ്ടുള്ള മലൈകയുടെ ബിക്കിനി ചിത്രം അതിനിടെ വൈറലാവുകയാണ്
'അത് നിങ്ങളുടെ കൈയില്‍തന്നെ വെച്ചാല്‍ മതി, ഞാന്‍ സന്തോഷവതിയാണ്';  വൈറലായി മലൈക അറോറയുടെ ബിക്കിനി ചിത്രം

ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായുള്ള മലൈക അറോറയുടെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്തുതന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന. അതിനിടെ വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മലൈക നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെക്കുന്നത്. താന്‍ സന്തോഷവതിയാണ് എന്ന് പറഞ്ഞുകൊണ്ടുള്ള മലൈകയുടെ ബിക്കിനി ചിത്രം അതിനിടെ വൈറലാവുകയാണ്. 

കടല്‍തീരത്ത് ബിക്കിനി ധരിച്ചു നില്‍ക്കുന്ന മലൈകയെയാണ് ചിത്രത്തില്‍ കാണുന്നത്. തനിക്കെതിരേ ട്രോളുമായി എത്തുന്നവര്‍ക്ക് മറുപടി കൊടുക്കാനും താരം മറന്നില്ല. സന്തോഷവതിയായിരിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്. താന്‍ തെരഞ്ഞെടുക്കുന്നത് സന്തോഷമാണ്. നിങ്ങളുടെ അഭിപ്രായവും  നെഗറ്റീവിറ്റിയും നിങ്ങളുടെ കയ്യില്‍ തന്നെ വെച്ചേക്കൂ എന്നാണ് മലൈക കുറിച്ചത്. 

വിവാഹമോചനം നേടിയതിന് ശേഷം മലൈക അറോറയ്ക്ക് നേരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. അടുത്തിടെ വയറ്റിലെ സ്‌ട്രെച്ച് മാര്‍ക്കിന്റെ പേരിലും താരത്തിന് നേരെ ആക്രമണമുണ്ടായി. കൂടാതെ തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായുള്ള ബന്ധവും സൈബര്‍ ആക്രമണത്തിന്റെ മറ്റൊരുകാരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com