കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അമല പോള്‍; ഓടിപ്പോകുമെന്ന് പേടിച്ച് കെട്ടിയിട്ടതാണെന്ന് താരം 

ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അമല പോള്‍; ഓടിപ്പോകുമെന്ന് പേടിച്ച് കെട്ടിയിട്ടതാണെന്ന് താരം 

ടി അമല പോള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലാണ് താരത്തെ ചിത്രത്തില്‍ കാണാനാകുക. ഏറ്റവും പുതിയ ചിത്രം 'അതോ അന്ത പറവൈ പോല'യുടെ ഷൂട്ടിങ്ങിനിടയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഹൊറര്‍-ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാടിനകത്ത് ഒറ്റപ്പെട്ട് പോകുന്ന യുവതിയായാണ് അമല എത്തുന്നത്. പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരകഥ അരുണ്‍ രാജഗോപാലാണ്. 

ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയതിനെക്കുറിച്ചും താരം മുമ്പ് ആരാധകരോട് പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com