നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും കാണാം 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം
നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും കാണാം 

യുവനടൻ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടൻ അജു വർ​ഗീസ് വിവാഹചിത്രം പങ്കുവച്ച് ഇരുവർക്കും ആശംസകൾ നേർന്നു. 

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്നും ആദ്യമായി സിനിമയിലെത്തിയത്. കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത് മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജ്യൂണ്‍ വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു.

ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം പതിപ്പായ സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലും നായകന്‍ സണ്ണി വെയ്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com