'പിന്നെ നടുറോഡില്‍ അല്ലേ അവന്റെ ഒരു ഉമ്മ'; പ്രണയം നിറച്ച് ഇഷ്‌കിന്റെ ടീസര്‍

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്
'പിന്നെ നടുറോഡില്‍ അല്ലേ അവന്റെ ഒരു ഉമ്മ'; പ്രണയം നിറച്ച് ഇഷ്‌കിന്റെ ടീസര്‍

ഷെയിന്‍ നിഗം നായകനായി എത്തുന്ന ഇഷ്‌കിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് ഫേയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഷെയിന്‍ നിഗവും നായിക ആന്‍ ശീതളും ഒന്നിച്ചുള്ള കാര്‍ യാത്രയാണ് ടീസറില്‍ കാണിക്കുന്നത്. പ്രണയം നിറച്ച ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ട്രെയ്‌ലറിന് ലഭിക്കുന്നത്. 

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ ലൗ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. എന്നാല്‍ പ്രണയം തന്നെയാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. രതീശ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com