'സിനിമ നടിയെ വിവാഹം ചെയ്യരുത്, ഡിവോഴ്‌സ് ആവേണ്ടിവരും'; തലകുലുക്കി അജിത്ത് കേട്ടിരുന്നു; ശാലിനിയുമായുള്ള പ്രണയം കേട്ട് ഞെട്ടി രമേശ് ഖന്ന

ശാലിനിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിയാതെ വിവാഹത്തെക്കുറിച്ച് അജിത്തിന് ചില ഉപദേശങ്ങള്‍ നല്‍കി
'സിനിമ നടിയെ വിവാഹം ചെയ്യരുത്, ഡിവോഴ്‌സ് ആവേണ്ടിവരും'; തലകുലുക്കി അജിത്ത് കേട്ടിരുന്നു; ശാലിനിയുമായുള്ള പ്രണയം കേട്ട് ഞെട്ടി രമേശ് ഖന്ന

തെന്നിന്ത്യയിലെ സൂപ്പര്‍ ജോഡികളാണ് അജിത്തും ശാലിനിയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചത്. വിവാഹത്തിന് ശേഷം സിനിമയോട് വിടപറഞ്ഞ ശാലിനി ഇപ്പോഴും തെന്നിന്ത്യന്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഇരുവരുടേയും പ്രണയബന്ധം വളരെ രഹസ്യമായിട്ടായിരുന്നു. അധികം ആരെയും അറിയിക്കാതെയായിരുന്നു പ്രണയം. അടുത്ത സുഹൃത്തുക്കള്‍ പോലും ഇരുവരുടേയും പ്രണയത്തെക്കുറിച്ച് അറിയുന്നത് വളരെ വൈകിയാണ്. പ്രണയത്തെക്കുറിച്ച് അറിയാത്തതുകൊണ്ട് ഉണ്ടായ അബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അജിത്തിന്റെ സുഹൃത്തും സംവിധായകനും നടനുമായ രമേശ് ഖന്ന. 

അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിച്ച അമര്‍കളത്തില്‍ രമേശ് ഖന്നയുമുണ്ടായിരുന്നു. ശാലിനിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിയാതെ വിവാഹത്തെക്കുറിച്ച് അജിത്തിന് ചില ഉപദേശങ്ങള്‍ നല്‍കി. സിനിമ നടിയെ വിവാഹം കഴിക്കരുത് എന്നായിരുന്നു ഉപദേശം. എന്നാല്‍ അതിന് ശേഷമാണ് ശാലിനിയുമായുള്ള അജിത്തിന്റെ പ്രണയത്തെക്കുറിച്ച് താന്‍ അറിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. 

'അജിത്തും ശാലിനിയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യമൊന്നും എനിക്ക് ആ ചിത്രത്തിന്റെ സമയത്ത് അറിയില്ലായിരുന്നു. വിവാഹകാര്യത്തെക്കുറിച്ചൊക്കെ പൊതുവായി സംസാരിച്ച കൂട്ടത്തില്‍ ഇതൊന്നും അറിയാതെ ഞാന്‍ അജിത്തിനോട് ഒരു സിനിമ നടിയെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞു. രണ്ടുപേരും താരങ്ങളായാല്‍ വിവാഹമോചനത്തിന് സാധ്യതയുണ്ട്, ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. തലകുലുക്കി ചെറുചിരിയോടെ ഇരുന്നതല്ലാതെ അജിത്ത് മറ്റൊന്നും പറഞ്ഞില്ല.' രമേശ് ഖന്ന പറഞ്ഞു. 

പിന്നീട് ചിത്രത്തിന്റെ സംവിധായകനാണ് തന്നെ വിളിച്ച് അജിത്തിനോട് എന്താണ് പറഞ്ഞത് എന്ന് ചോദിക്കുന്നത്. അപ്പോഴാണ് ശാലിനിയും അജിത്തും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് ഞെട്ടിയപോലെ ജീവിതത്തില്‍ ഒരിക്കലും ഞെട്ടിയിട്ടില്ലെന്നാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com