ഇത് അവള്‍ തന്ന സമ്മാനമാണ്: വിവാഹവാര്‍ഷികദിനത്തില്‍ സണ്ണി ലിയോണിയുടെ പോസ്റ്റ്, വൈറല്‍

ചിത്രങ്ങള്‍ക്കൊപ്പം സണ്ണി പങ്കുവെച്ച തലക്കെട്ടില്‍ ഭര്‍ത്താവിനോടുള്ള പ്രണയം തുറന്നു പറയുന്നു.
ഇത് അവള്‍ തന്ന സമ്മാനമാണ്: വിവാഹവാര്‍ഷികദിനത്തില്‍ സണ്ണി ലിയോണിയുടെ പോസ്റ്റ്, വൈറല്‍

രാധകരാല്‍ സമ്പന്നമാണ് സണ്ണി ലിയോണി എന്ന ബോളിവുഡ് നടിയുടെ ജീവിതം. ആരാധകരുടെ മനസിലുള്ള ഈ സ്ഥാനമാനങ്ങളെല്ലാം സണ്ണി കാലം കൊണ്ട് നേടിയതുമാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ ആക്റ്റീവായ താരത്തിന്റെ വ്യക്തിജീവിതത്തിലും പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. തന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് കൊണ്ടാകാമത്.

ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ താരം പങ്കുവച്ച ചിത്രവും കുറിപ്പും പ്രണയത്തിന്റെയും മാതൃത്വത്തിന്റെയും ഉദാഹരണമാവുകയാണ്. തന്റെയും ഭര്‍ത്താവ് ഡാനിയലിന്റെയും ആദ്യത്തെ മകള്‍ നിഷയുടെയും ചിത്രങ്ങളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. ഇത്തവണത്തെ വിവാഹവാര്‍ഷികത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രിയപ്പെട്ട മകള്‍ നിഷയാണ് സണ്ണിയ്ക്കും ഭര്‍ത്താവിനും വേണ്ടി കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. 

'അവള്‍ ഞങ്ങള്‍ക്കായി ഉണ്ടാക്കിയ കേക്കാണ്..'- സണ്ണി മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം സണ്ണി പങ്കുവെച്ച തലക്കെട്ടില്‍ ഭര്‍ത്താവിനോടുള്ള പ്രണയം തുറന്നു പറയുന്നു. ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച് സണ്ണി ലിയോണ്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com