കോപ്പിയടിച്ച് പ്രിയ വാര്യർ; കൈയ്യോടെ പിടികൂടി ട്രോളന്മാരും

അടുത്തിടെ പങ്കുവച്ച ഒരു പ്രൊമോഷൻ കണ്ടന്റാണ് പ്രിയയ്ക്ക് വിനയായത്
കോപ്പിയടിച്ച് പ്രിയ വാര്യർ; കൈയ്യോടെ പിടികൂടി ട്രോളന്മാരും

ടി പ്രിയ വാര്യർക്ക് പറ്റിയ അമിളി കൈയ്യോടെ പിടികൂടിയിരിക്കുകയാണ് ട്രോളന്മാർ. അടുത്തിടെ പങ്കുവച്ച ഒരു പ്രൊമോഷൻ കണ്ടന്റാണ് പ്രിയയ്ക്ക് വിനയായത്. ഒരു പെര്‍ഫ്യൂം കമ്പനിയുടെ പരസ്യചിത്രത്തില്‍ മോഡലായ പ്രിയ ഈ ഫോട്ടോയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. 

പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്റാണ് പ്രിയ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ കണ്ടന്റ് എഡിറ്റ് ചെയ്യാതെ അതേപടി കൊടുത്തതാണ് അബദ്ധമായത്. ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കുമുള്ള കണ്ടൻ്റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പിന്റെ തുടക്കം.

സംഭവം കൃത്യമായി ട്രോളന്മാരുടെ കണ്ണിൽപ്പെട്ടു. പിന്നാലെ പ്രിയ കോപ്പിയടിച്ചെന്നായി കമന്റുകൾ. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. 

ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ് പുറത്തിറങ്ങാനിരിക്കുന്ന പ്രിയയുടെ അടുത്ത സിനിമ. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം പ്രശസ്ത നടി ശ്രീദേവിയുടെ ജീവിതകഥ പ്രമേയമാക്കിയുള്ളതാണെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ സിനിമ ശ്രീദേവിയുടെ ജീവിതമല്ല ചര്‍ച്ചചെയ്യുന്നതെന്നും പേരിലും ട്രെയിലറിലുമുള്ള  സാമ്യത കണ്ട് വിലയിരുത്തരുതെന്നുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com