ഗ്ലാമര്‍ ലുക്കില്‍ ലെന, മമ്മൂട്ടിക്ക് പഠിക്കുവാണോ എന്ന് ആരാധകരും; ചിത്രങ്ങളും വിഡിയോയും വൈറല്‍ 

ഏറ്റവും പുതിയതായി നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ലുക്കിനെ പ്രശംസിച്ച് ആരാധകര്‍ എത്തിയിരിക്കുന്നത് 
ഗ്ലാമര്‍ ലുക്കില്‍ ലെന, മമ്മൂട്ടിക്ക് പഠിക്കുവാണോ എന്ന് ആരാധകരും; ചിത്രങ്ങളും വിഡിയോയും വൈറല്‍ 

'ഇങ്ങനെ പോയാല്‍ വയസ്സ് കുറയ്‌ക്കേണ്ടിവരുമല്ലോ', 'മമ്മൂട്ടിക്ക് പഠിക്കുവാണോ? പ്രായം കൂടുമ്പോള്‍ ഗ്ലാമര്‍ കൂടിവരുന്നു', ഇങ്ങനെ നീളുകയാണ് നടി ലെനയുടെ ഫേസ്ബുക്ക് പേജിലെ കമന്റുകള്‍. താരത്തിന്റെ ലുക്കിനെ പ്രശംസിച്ചാണ് കമന്റുകളിലേറെയും. ഏറ്റവും പുതിയതായി നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ചുള്ള ആരാധകരുടെ കമന്റ്. 

മുടി ബൊയ്കട്ട് ചെയ്ത ലുക്കില്‍ ലെഹങ്ക ധരിച്ചാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. വാടാമുല്ല നിറത്തില്‍ സ്വര്‍ണ്ണഡിസൈനുകള്‍ നല്‍കിയിട്ടുള്ള മനോഹരമായ ലഹങ്കയാണ് വേഷം. 

തോമസ് ഫോട്ടോഗ്രഫി പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ വൈറലായിക്കഴിഞ്ഞു. ഫോട്ടോഷൂട്ടിന്റെ വിഡിയോയും ലെന ഷെയര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com