ചുവന്ന സ്ലീവ് ലെസ് ഗൗണ്‍ ധരിച്ച് കസ്തൂരി; ആൻഡ്രിയ പറ്റിച്ചെന്ന് താരം (വിഡിയോ)

ഇളംപച്ച നിറത്തിലുള്ള പട്ടുസാരിയായിരുന്നു ആൻഡ്രിയയുടെ വേഷം. വെള്ള കല്ലു പതിപ്പിച്ച വലിയ മാലയും ജിമിക്കി കമ്മലും ഒപ്പം അണിഞ്ഞിരുന്നു
ചുവന്ന സ്ലീവ് ലെസ് ഗൗണ്‍ ധരിച്ച് കസ്തൂരി; ആൻഡ്രിയ പറ്റിച്ചെന്ന് താരം (വിഡിയോ)

ദില്‍ സത്യ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രം മാളിഗൈയുടെ ടീസര്‍ ലോഞ്ച് ചടങ്ങിനിടെ ‌നടി ആൻഡ്രിയയെ ട്രോളുന്ന നടി കസ്തൂരിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. കസ്തൂരി അവതാരകയായാണ് ചടങ്ങിനെത്തിയത്. പ്രസം​ഗിക്കാനായി മൈക്കിനടുത്തേക്ക് ആൻഡ്രിയ എത്തിയപ്പോഴായിരുന്നു കസ്തൂരിയുടെ വക ട്രോൾ.

ആൻഡ്രിയയുടെ ഉയരം കണ്ടു ഞെട്ടി ‘എന്താണിത് നിങ്ങള്‍ക്ക് നായകന്‍മാരേക്കാളും ഉയരമുണ്ടല്ലോ എന്നായിരുന്നു കസ്തൂരിയുടെ ആദ്യ ചോദ്യം. ഹീൽ ഇട്ടിരിക്കുന്നതുകൊണ്ടാണെന്ന് മറുപടി നൽകിയ ആൻഡ്രിയയെ ചൂണ്ടി പിന്നാലെ എത്തി അടുത്ത കമന്റ്. ‘സാധാരണ ഞാന്‍ സാരിയാണ് ഉടുക്കാറ്. ആന്‍ഡ്രിയ വരുന്നതുകൊണ്ട് ഈ വേഷമൊക്കെ കെട്ടി വന്നത്. ഇപ്പോള്‍ നിങ്ങള്‍ സാരിയുടുത്തു വന്നിരിക്കുന്നു.എന്തായാലും നന്നായിട്ടുണ്ട്', ആൻഡ്രിയയുടെ ലുക്കിനെ പ്രശംസിച്ച് കസ്തൂരി പറഞ്ഞു.  

ഇളംപച്ച നിറത്തിലുള്ള പട്ടുസാരിയായിരുന്നു ആൻഡ്രിയയുടെ വേഷം. വെള്ള കല്ലു പതിപ്പിച്ച വലിയ മാലയും ജിമിക്കി കമ്മലും ഒപ്പം അണിഞ്ഞിരുന്നു. ചുവന്ന സ്ലീവ് ലെസ് ഗൗണ്‍ ആയിരുന്നു കസ്തൂരിയുടെ വേഷം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com