ഡിസ്‌നിയുടെ ലയണ്‍സ് കിങ്: ട്രെയിലര്‍ പുറത്ത് 

ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.
ഡിസ്‌നിയുടെ ലയണ്‍സ് കിങ്: ട്രെയിലര്‍ പുറത്ത് 

1994ല്‍ പുറത്തിറങ്ങിയ പ്രസിദ്ധമായ വാള്‍ട്ട് ഡിസ്‌നി ചിത്രമാണ് കിങ് ലയണ്‍. ഇതിന്റെ ലൈവ് ആക്ഷന്‍ പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഇപ്പോള്‍ പുറത്തിറക്കിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റ് 48 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ എണ്‍പത് ലക്ഷത്തിലധികം വ്യൂവേഴ്‌സ് ആയിട്ടുണ്ട്. 

ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിംബയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടന്‍ ഡൊണാള്‍ഡ് ഗ്ലോവറാണ്. ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.

2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ഒരുക്കുന്ന ചിത്രമാണിത്. അലാദിന്‍, പീറ്റര്‍ പാന്‍ ഉള്‍പ്പടെ നിരവധി ലൈവ് ആക്ഷന്‍ സിനിമകളാണ് ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. ഡിസ്‌നിയുടെ തന്നെ ഡംപോ എന്ന ചിത്രം തിയറ്ററുകളില്‍ ഈ വര്‍ഷം റിലീസിനെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com