അത് ഫോട്ടോഷോപ്പ്; രൺവീറും ദീപികയും ബിജെപിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന ചിത്രം വ്യാജം 

ചിത്രം ഇതിനോടകം അയ്യായിരത്തിലധികം പേർ ഷെയർ ചെയ്തുകഴിഞ്ഞു
അത് ഫോട്ടോഷോപ്പ്; രൺവീറും ദീപികയും ബിജെപിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന ചിത്രം വ്യാജം 

ബോളിവുഡ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ബി‌ജെപിക്ക് അനുകൂലമായി വോട്ട് അഭ്യർത്ഥിക്കുന്നതരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം.  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രം വ്യാജമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. 

ഇരുവരും ഒന്നിച്ച് വിവാഹശേഷം നടത്തിയ ഒരു ക്ഷേത്രദർശനത്തിനിടെ പകർത്തിയതാണ് ഈ ചിത്രം. കഴിഞ്ഞ വർഷം നവംബർ 30ന് മുംബൈയിലെ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് പ്രസ്തുത ചിത്രമെടുത്തത്. ചിത്രത്തിൽ ഓറഞ്ച് നിറത്തിലുള്ള ഷോൾ ആണ് ദീപികയും രൺവീറും ധരിച്ചിട്ടുള്ളത്. ഇതിന് പുറമേ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നാണ് ഫോട്ടോഷോപ്പ് ചെയ്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഏക് ബിഹാരി 100 പേ ഭാരി എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് കീഴിൽ നിരവധിപ്പേർ ചിത്രം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കമന്റ് ചെയ്യുന്നുണ്ട്. ചിത്രം ഇതിനോടകം അയ്യായിരത്തിലധികം പേർ ഷെയർ ചെയ്തുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com