എങ്ങനെയെങ്കിലും ഇവനെ പിടിച്ച് കെട്ടിക്കണമെന്ന് ഞങ്ങള്‍ കുറെ നാളായി ആലോചിക്കുകയായിരുന്നു: സണ്ണിയെ ട്രോളി ദുല്‍ഖര്‍

സണ്ണിക്ക് ആശംകള്‍ നേര്‍ന്നുള്ള ദുല്‍ഖറിന്റെ സംസാരം ഏവരിലും ചിരി പടര്‍ത്തി.
എങ്ങനെയെങ്കിലും ഇവനെ പിടിച്ച് കെട്ടിക്കണമെന്ന് ഞങ്ങള്‍ കുറെ നാളായി ആലോചിക്കുകയായിരുന്നു: സണ്ണിയെ ട്രോളി ദുല്‍ഖര്‍

ഴിഞ്ഞ ബുധനാഴ്ചയായിരുന്നു യുവനടന്‍ സണ്ണി വെയ്‌നിന്റെ വിവാഹം. വിവാഹം കഴിഞ്ഞപ്പോള്‍ മാത്രമാണ് മിക്ക ആരാധകരും ഇത് അറിയുന്നത് തന്നെ. ആരാധകരെ സംബന്ധിച്ചിടത്തോളം സണ്ണിയുടേത് ഒരു സര്‍പ്രൈസ് വിവാഹമായിരുന്നു. 

വിവാഹസല്‍ക്കാരത്തിന് ചലച്ചിത്രലോകത്ത് നിന്ന് പലരും എത്തിയിരുന്നു. ഇതില്‍ സണ്ണിയുടെ ഉറ്റസുഹൃത്തായ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹശംസയാണ് ശ്രദ്ധേയമാകുന്നത്. സണ്ണിക്ക് ആശംകള്‍ നേര്‍ന്നുള്ള ദുല്‍ഖറിന്റെ സംസാരം ഏവരിലും ചിരി പടര്‍ത്തി.

''കുഞ്ചു, ആശംസകള്‍, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങള്‍ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്‌സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ, നല്ല കുട്ടി''- സണ്ണിയെ ട്രോളി ദുല്‍ഖര്‍ പറഞ്ഞു. 

ഏപ്രില്‍ പത്താം തിയതി പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com