'എന്നോട് എന്തിന് ഇത് ചെയ്തു'; പൃഥിരാജിന്റെ ഉറക്കെംകെടുത്തി മുരളി ഗോപി 

രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ? മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു
'എന്നോട് എന്തിന് ഇത് ചെയ്തു'; പൃഥിരാജിന്റെ ഉറക്കെംകെടുത്തി മുരളി ഗോപി 

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. എട്ടുദിവസം കൊണ്ട് ചിത്രം നൂറ് കോടി കൈവരിക്കുകയും ചെയ്തു. ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ലൂസിഫറിനു ശേഷം കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വി.

ലൂസിഫറിനു ശേഷം ഇനി സംവിധായക കുപ്പായം അണിയുമോ എന്ന ചോദ്യത്തിന് താരം ഇതുവരെ ഉത്തരം നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ലൂസിഫര്‍ പരാജയപ്പെട്ടാല്‍ ഇനി സംവിധായകന്റെ വേഷമണിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ പൃഥ്വിയുടെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിലേക്കുള്ള സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്.

''ഒരു എഴുത്തുകാരന്‍ മനസില്‍ കയറ്റിയ ആശയമാലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ? മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു?''എന്നായിരുന്നു പൃഥി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com