ചുംബനവും നഗ്നതയും താത്പര്യമില്ല; ആരും ഇല്ലാത്തപ്പോള്‍ പോലും ഇത്തരം രംഗങ്ങള്‍ കാണാനാകില്ലെന്ന് സല്‍മാന്‍ ഖാന്‍ 

സിനിമകളില്‍ ചുംബനവും നഗ്നതാപ്രദര്‍ശനവും താന്‍ ഇഷ്ടപെടുന്നില്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍
ചുംബനവും നഗ്നതയും താത്പര്യമില്ല; ആരും ഇല്ലാത്തപ്പോള്‍ പോലും ഇത്തരം രംഗങ്ങള്‍ കാണാനാകില്ലെന്ന് സല്‍മാന്‍ ഖാന്‍ 

സിനിമകളില്‍ ചുംബനവും നഗ്നതാപ്രദര്‍ശനവും താന്‍ ഇഷ്ടപെടുന്നില്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. 
ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒന്ന് രണ്ട് പേര്‍ ഇരുന്ന് കാണുന്ന സിനിമകള്‍ക്ക് പകരം എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് കാണാനാകുന്ന സിനിമകള്‍ നിര്‍മ്മിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് താരത്തിന്റെ വാക്കുകള്‍. 

"ഇപ്പോഴത്തെ വിചിത്രമായ ട്രെന്‍ഡുകള്‍ കാണുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ട്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പ്രത്യേകിച്ച് വെബ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസാകുന്നവ ശരിക്കും ഞെട്ടിക്കുന്നതാണ്. എനിക്ക് അവയൊന്നും കാണാന്‍ സാധിക്കില്ല. പക്ഷെ അതും കാണുന്നവരുണ്ട്",  സല്‍മാന്‍ പറഞ്ഞു. 

ഇത്തരം കണ്ടന്റുകള്‍ ആരും ഇല്ലാത്തപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നറിയാം. പക്ഷെ എനിക്ക് അങ്ങനെപോലും അതൊന്നും കാണാനാകില്ല. മറ്റുള്ളവര്‍ക്ക് ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ ചുംബനരംഗം വന്നാല്‍ തനിക്ക് ഇപ്പോഴും അരോചകമായി തോന്നുമെന്നും സല്‍മാന്‍ പറഞ്ഞു. 

എന്നെങ്കിലം തന്റെ ചിത്രത്തിന് ഒരു എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതിന് കാരണം ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമായിരിക്കുമെന്നും സിനിമകളില്‍ ചുംബനവും നഗ്നതയും തനിക്ക് ഒട്ടും താത്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com