മധുരരാജയുടെ ഫാൻസ് ഷോ കാണാൻ ആന്റണി പെരുമ്പാവൂരും; ചിത്രം വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2019 12:44 AM |
Last Updated: 13th April 2019 12:44 AM | A+A A- |

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മധുരരാജയ്ക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ്. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുന്ന തരത്തിലാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. സൈബർ ലോകത്തും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറെ കൗതുകം നിറയ്ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.
പ്രമുഖ നിർമാതാവും മോഹൻലാലിന്റെ പ്രിയ സുഹൃത്തുമായ ആന്റണി പെരുമ്പാവൂർ മധുരരാജയുടെ ഫാൻസ് ഷോ കാണാനെത്തിയിരുന്നു. എറണാകുളം സരിത തിയറ്ററിലാണ് അദ്ദേഹം എത്തിയത്. ചിത്രം കഴിഞ്ഞ ശേഷം നിർമാതാവ് നെൽസൺ ഐപ്പിനെ ചേർത്ത് നിർത്തി അഭിനന്ദിച്ചാണ് ആന്റണി പെരുമ്പാവൂർ മടങ്ങിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരും ഈ ചിത്രം ഒരുപോലെ പങ്കുവയ്ക്കുകയാണ്. മോഹൻലാൽ ചിത്രം ലൂസിഫർ തിയേറ്ററുകളിൽ കുതിക്കുമ്പോഴാണ് മികച്ച പ്രതികരണവുമായി മമ്മൂട്ടി ചിത്രവും പ്രദർശനത്തിന് എത്തിയിരിക്കുന്നത്. പോക്കിരിരാജയിൽ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കിൽ പുതിയ ചിത്രത്തിൽ തമിഴ് താരം ജെയ് ആണ് എത്തുന്നത്.