മധ‌ുരരാജ റിലീസ് ചെയ്യേണ്ട തിയേറ്റര്‍ പൂട്ടി; നിരാശയിലായി ആരാധകർ, ഒടുവിൽ പ്രശ്നപരിഹാരം 

അഗ്‌നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിലാണ് തിയേറ്ററിനെതിരെ ഹൈക്കോടതി നടപടിയെടുത്തത്
മധ‌ുരരാജ റിലീസ് ചെയ്യേണ്ട തിയേറ്റര്‍ പൂട്ടി; നിരാശയിലായി ആരാധകർ, ഒടുവിൽ പ്രശ്നപരിഹാരം 

മ്മൂട്ടി ചിത്രം മധുരരാജ റിലീസ് ചെയ്യേണ്ട തിയേറ്റര്‍ പൂട്ടിയതോടെ നിരാശരായി ആരാധകർ. കാസർകോട്ടെ മെഹബൂബ് തിയേറ്റര്‍ കോംപ്ലക്‌സാണ് പൂട്ടിയത്. ഇന്നലെ റിലീസിനെത്തിയ ചിത്രം മെഹബൂബിൽ പ്രദർശനത്തിനെത്തുമെന്ന് പത്രത്തിലടക്കം പരസ്യമുണ്ടായിരുന്നു. സിനിമയുടെ തിയേറ്റര്‍ ലിസ്റ്റിലും മെഹബൂബ് തിയറ്ററിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് പടം കാണാൻ നിരവധിപ്പേർ ഇവിടേക്കെത്തി. 

എന്നാൽ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്യാഴാഴ്ച നഗരസഭാ അധികൃതര്‍ തിയേറ്റര്‍ പൂട്ടുകയായിരുന്നു. സിനിമയുടെ ആദ്യ പ്രദർശനം തന്നെ കാണാൻ എത്തിയ നിരവധി ആളുകൾ ഇതോടെ നിരാശരായി. പലരും തങ്ങളുടെ രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട്  കാസർകോട് തന്നെയുള്ള മറ്റൊരു തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് അറിയിച്ചതോടെയാണ് ഇവർ ശാന്തരായത്. 

അഗ്‌നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിലാണ് തിയേറ്ററിനെതിരെ ഹൈക്കോടതി നടപടിയെടുത്തത്. ‍‍മധുരരാജയുടെ റിലീസിനിടെ ഇത്തരത്തിലൊരു പ്രശ്നമുണ്ടായതിൽ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും നിരാശ പങ്കുവച്ചു. കേരളത്തിലുടനീളം ചിത്രം പ്രദർശനത്തിന് എത്തിയപ്പോൾ കാസർകോട് മാത്രം സിനിമ റിലീസിനെത്താതിരുന്നത് വിഷമിപ്പിച്ചുവെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com