മേഘ്ന വിവാഹക്കാര്യം ഒളിപ്പിച്ചുവച്ചത് രണ്ട് വർഷം; ഒടുവിൽ ആ രഹസ്യം തുറന്നുപറഞ്ഞ് നടി 

മേഘ്ന വിവാഹക്കാര്യം ഒളിപ്പിച്ചുവച്ചത് രണ്ട് വർഷം; ഒടുവിൽ ആ രഹസ്യം തുറന്നുപറഞ്ഞ് നടി 

തുളസിമാല അണിഞ്ഞ് വധുവരൻമാരായി ഒരുങ്ങി നിൽക്കുന്ന ഇരുവരെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

പോർച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെൽ റെയിസുമായി വിവാഹിതയായിട്ട് രണ്ട് വർഷമായെന്ന തമിഴ് നടി മേഘ്ന നായിഡുവിന്റെ തുറന്നുപറച്ചിൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹം കഴിഞ്ഞ വാർത്ത നടി പരസ്യപ്പെടുത്തിയത്. വിവാഹചിത്രം സഹിതമാണ് അഭിമുഖം പ്രസിദ്ധീകരിച്ച് വന്നതും. 

തുളസിമാല അണിഞ്ഞ് വധുവരൻമാരായി ഒരുങ്ങി നിൽക്കുന്ന ഇരുവരെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. അഭിമുഖം പങ്കുവച്ചുകൊണ്ട് മേഘ്ന തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ വിവാഹക്കാര്യം തുറന്നുപറയുകയും ചെയ്തു. 

"ഇതാ ആ വലിയ വാർത്ത. വിവാഹവാർത്ത അറിഞ്ഞിട്ടും ഞങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കിവച്ചവരോടെല്ലാം നന്ദിയുണ്ട്. ഇതേക്കുറിച്ച് അറിയാത്തവർക്കായി ഇവിടെ ഒരു വാർത്തയുണ്ട്. മിഗ്വെലിനേക്കാൾ മികച്ച ഒരു സുഹൃത്തിനെയും ജീവിതപങ്കാളിയെയും എനിക്ക് വേറെ കിട്ടാനില്ല. മിഗ്വെൽ, നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്നേഹത്തിൽ പൂർണ വിശ്വാസം അർപ്പിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്", മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

താരങ്ങളുടെ പതിവ് ആർഭാട വിവാഹങ്ങളോട് തനിക്ക് പണ്ടേ താത്പര്യമില്ലെന്നും അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാനാണ് വിവാഹത്തിന്റെ കാര്യം രഹസ്യമാക്കിവച്ചതെന്നും നടി പറഞ്ഞു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് തന്നെക്കാൾ പത്ത് വയസ്സിന് ഇളയ മേഘ്നയെ മിഗ്വെൽ ജീവിതസഖിയാക്കിയത്.  

പ്രായവ്യത്യാസം കാരണം മിഗ്വെലിന് തന്നെ പ്രണയിക്കാൻ മടിയായിരുന്നെന്നും ബന്ധം തുടർന്ന് പോകുമോ എന്ന ആശങ്കയായിരുന്നെന്നും മേഘ്ന പറഞ്ഞു. മേഘ്നയുടെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ഇരുവരുടെയും പ്രണയം സഫലമായത്. മേഘ്നയും മിഗ്വെലും ജീവിതത്തിൽ ഒന്നിക്കുന്നത് കാണാനാണ് തനിക്ക് ആ​ഗ്രഹമെന്ന അമ്മയുടെ വാക്കുകളാണ് ഒടുവിൽ പെട്ടെന്നുള്ള വിവാഹത്തിലേക്ക് എത്തിയത്. ഒരു അയ്യപ്പ ക്ഷേത്രത്തിൽ പോയി ഹിന്ദു ആചാര പ്രകാരം വിവാഹം കഴിക്കുകയായിരുന്നെന്ന് മേഘ്ന പറഞ്ഞു. അടുത്ത വർഷം  ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹചടങ്ങ് നടത്തണമെന്ന ആ​ഗ്രഹവും മേഘ്ന പങ്കുവച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com