ഇത് ദീപിക തന്നെയാണോ? അതിശയിപ്പിക്കുന്ന മേക്കോവറില്‍ ദീപിക പദുക്കോണ്‍, ചപ്പാക്കിലെ ദൃശ്യങ്ങള്‍ പുറത്ത്

ദീപികയാണെന്ന് തിരിച്ചറിയാന്‍ കൂടി കഴിയാത്ത തരത്തലുള്ള മേക്കോവറാണ് താരം ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്.
ഇത് ദീപിക തന്നെയാണോ? അതിശയിപ്പിക്കുന്ന മേക്കോവറില്‍ ദീപിക പദുക്കോണ്‍, ചപ്പാക്കിലെ ദൃശ്യങ്ങള്‍ പുറത്ത്

സിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയുടെ കഥ പറയുന്ന ചപ്പാക്ക് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍. അഭിനയത്തിനൊപ്പം തന്നെ ദീപിക നിര്‍മ്മാതാവു കൂടിയാവുന്ന ചിത്രമാണ് 'ചപ്പാക്ക്'. ഇതിന്റെ ഷൂട്ടിങ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തോടയായിരുന്നു അതേറ്റെടുത്തത്. 

ഇപ്പോള്‍ ചിത്രത്തിലെ ഏതാനും ചില ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ദീപികയാണെന്ന് തിരിച്ചറിയാന്‍ കൂടി കഴിയാത്ത തരത്തലുള്ള മേക്കോവറാണ് താരം ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. ഇത് ദീപിക തന്നെയാണോ എന്ന തരത്തിലാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.

ചപ്പാക്കില്‍ നിന്നും ദീപികയുടെ രണ്ട് വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ വിക്രാന്ത് മാസെയ്‌ക്കൊപ്പം ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കുന്നതാണ് ഒരു വീഡിയോ. രണ്ട് ഓട്ടോകളിലായെത്തി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് നീങ്ങുന്നതാണ് അടുത്ത വീഡിയോയില്‍ കാണാനാകുന്നത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manav Manglani (@manav.manglani) on

ആസിഡ് അറ്റാക്ക് ഇര ലക്ഷ്മിയുമായി അത്രമേല്‍ രൂപസാദൃശ്യമാണ് ദീപികയ്ക്ക് വന്നിരിക്കുന്നത്. കഥാപാത്രമായി മാറാനുള്ള ഹോംവര്‍ക്കിലാണ് താനെന്നും ഏറെ ആസ്വദിച്ച് താന്‍ ചെയ്യുന്ന ഒരേ ഒരു ഹോം വര്‍ക്ക് ഇതാണെന്നുമാണ് ദീപിക പറയുന്നത്.

മേഘ്‌ന ഗുല്‍സാര്‍ ആണ് ചപ്പാക്ക് സംവിധാനം ചെയ്യുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. 

ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, 'സ്‌റ്റോപ്പ് സെയില്‍ ആസിഡ്' എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com