'ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കേണ്ട'; എന്റെ പാട്ടുകളും വീഡിയോകളും കണ്ടാല്‍ മതി: സന്തോഷ് പണ്ഡിറ്റ് 

ഇപ്പോള്‍ ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്
'ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കേണ്ട'; എന്റെ പാട്ടുകളും വീഡിയോകളും കണ്ടാല്‍ മതി: സന്തോഷ് പണ്ഡിറ്റ് 

കൊച്ചി: ചൈനീസ് ആപ്പായ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതായുളള വാര്‍ത്ത യുവതലമുറ ഒന്നടങ്കം സങ്കടത്തോടെയാണ് കേട്ടത്. ഒരു നേരമ്പോക്കിലുപരി മനസിന്റെ സന്തോഷത്തിന്  ടിക്ക് ടോക്കിനെ ആശ്രയിക്കുന്നവരാണ് നിരവധിപേര്‍. ചില ആളുകള്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് ടിക്ക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
'ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക. അതോടെ നിരോധിച്ച വിഷമം പോയി കിട്ടും' - സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

മക്കളേ..
അങ്ങനെ ടിക്‌ടോക്ക് Google നിരോധിച്ചല്ലോ... ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ9 പലരും ശ്രമിക്കാറില്ല..

ഏതായാലും ടീക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്‌ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..

(വാല് കഷ്ണം.. പണ്ഡിറ്റീന്‌ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. )

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com