'മതം പറയുന്നവര്‍ക്ക് വോട്ട് കൊടുക്കരുത്'; നിലപാട് വ്യക്തമാക്കി വിജയ് സേതുപതി; വീഡിയോ വൈറല്‍

സൂക്ഷിച്ച് വോട്ടു ചെയ്യണമെന്നും മതത്തിന് വേണ്ടി വോട്ടു ചോദിക്കുന്നവരെ വിജയിപ്പിക്കരുതെന്നുമാണ് താരം പറയുന്നത്
'മതം പറയുന്നവര്‍ക്ക് വോട്ട് കൊടുക്കരുത്'; നിലപാട് വ്യക്തമാക്കി വിജയ് സേതുപതി; വീഡിയോ വൈറല്‍

ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. തിങ്ങി നിറഞ്ഞു നില്‍ക്കുന്ന സദസ്സിനോടാണ് താരം അഭ്യര്‍ത്ഥന നടത്തിയത്. സൂക്ഷിച്ച് വോട്ടു ചെയ്യണമെന്നും മതത്തിന് വേണ്ടി വോട്ടു ചോദിക്കുന്നവരെ വിജയിപ്പിക്കരുതെന്നുമാണ് താരം പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ പ്രസംഗം. 

വോട്ടു ചെയ്യുമ്പോള്‍ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം' വിജയ് സേതുപതി പറഞ്ഞു. താരത്തിന്റെ വാക്കുകളെ വലിയ ആരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. 

ഇന്നലെയാണ് തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി ആദ്യമായി ജനവിധി തേടുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം എന്ന് സേതുപതി യുവാക്കളോട് ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ളവരെ തെരഞ്ഞെടുക്കണമെന്നും അധികാരത്തിനായി മത്സരിക്കുന്നവരെ പരാജയപ്പെടുത്തണം എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com