മോഹന്‍ലാല്‍ സംവിധായകനാവുന്നു! 'ജീവിതത്തിലെ ഓരോ വളവു തിരിവുകള്‍ക്കും അതിന്റേതായ അര്‍ത്ഥമുണ്ട്, എന്നോടൊപ്പം നില്‍ക്കൂ'വെന്ന് താരം

'ബറോസ്-  ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍' എന്നാണ് ചിത്രത്തിന്റെ പേര്. നവോദയയുമായി ചേര്‍ന്നുള്ള ത്രീ-ഡി ചിത്രമായിരിക്കുമിതെന്നും താരം ബ്ലോഗില്‍
മോഹന്‍ലാല്‍ സംവിധായകനാവുന്നു! 'ജീവിതത്തിലെ ഓരോ വളവു തിരിവുകള്‍ക്കും അതിന്റേതായ അര്‍ത്ഥമുണ്ട്, എന്നോടൊപ്പം നില്‍ക്കൂ'വെന്ന് താരം



രാധകരില്‍ ആവേശം നിറച്ച് മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ സംവിധായകനാവുന്നു. 'ബറോസ്-  ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍' എന്നാണ് ചിത്രത്തിന്റെ പേര്. നവോദയയുമായി ചേര്‍ന്നുള്ള ത്രീ-ഡി ചിത്രമായിരിക്കുമിതെന്നും താരം ബ്ലോഗില്‍ വെളിപ്പെടുത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതാവും ചിത്രമെന്നും മോഹന്‍ലാല്‍ കുറിക്കുന്നു. 

സിനിമ ഗോവയിലാവും ചിത്രീകരിക്കുക. ഒരു തുടര്‍സിനിമയാകും ബറോസ്സെന്നും ബറോസ് എന്ന കേന്ദ്ര കഥാപാത്രമായി താന്‍ തന്നെയാവും അഭിനയിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംവിധാനം എന്ന കിരീടത്തിന്റെ ഭാരം തനിക്ക് നന്നായി അറിയാമെന്നും ഇപ്പോള്‍ തന്റെ ശിരസ്സിലേക്കും ആ ആ ഭാരം അമരുകയാണ്. കുറേശ്ശേക്കുറേശ്ശെ താനത് അറിഞ്ഞു തുടങ്ങുന്നു, എന്റെ രാവുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ  അവസ്ഥകളില്‍ നിന്നും ബറോസ്സ് പുറത്ത്  വരും കയ്യില്‍ ഒരു നിധി കുംഭവുമായി' എന്നും താരം കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കഥയാണ് ബറോസിന്റേതെന്നും ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സെന്നും താരം ബ്ലോഗില്‍ പറയുന്നു. നാന്നൂറിലേറെ വര്‍ഷങ്ങളായി ബറോസ് നിധി കാത്തു സൂക്ഷിക്കുകയാണെന്നും  അയാളെത്തേടി ഒരു കുട്ടി വരുന്നതുമാണ് കഥയെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com