കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ... മോഹന്‍ലാലിന് ആശംസ അറിയിച്ച് പൃഥ്വിരാജ്

ഈ സിനിമ എന്തിനെ കുറിച്ചാണ് എന്ന് എനിക്കറിയാം. അതിനെ കുറിച്ചുള്ള ലാലേട്ടന്റെ കാഴ്ചപ്പാടും
കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ... മോഹന്‍ലാലിന് ആശംസ അറിയിച്ച് പൃഥ്വിരാജ്

'ബറോസ്സ്' എന്ന ത്രീ- ഡി സിനിമയിലൂടെ സംവിധായകന്റെ റോളിലേക്കും എത്തുന്ന മോഹന്‍ലാലിന് ആശംസ അറിയിച്ച് പൃഥ്വിരാജ്.' ഈ സിനിമ എന്തിനെ കുറിച്ചാണ് എന്ന് എനിക്കറിയാം. അതിനെ കുറിച്ചുള്ള ലാലേട്ടന്റെ കാഴ്ചപ്പാടും. എല്ലാ ആശംസകളും നേരുന്നു. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാളത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും വലിയ നന്ദി'യെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. 


ഇന്നലെയാണ് താന്‍ സംവിധായകന്‍ ആകാന്‍ പോകുന്നുവെന്ന വിശേഷം മോഹന്‍ലാല്‍ ആരാധകരോട് പങ്കുവച്ചത്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാകും ഇതെന്നായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ കുറിച്ചത്.

'ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമയുടെ സംവിധായകന്‍ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചു. അതൊരു മിത്ത് ആയിരുന്നു.

ഒരു മലബാര്‍ തീരദേശത്ത് ബറോസ്സ്- ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍). വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം' - താരം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com