പത്ത് ദിവസം 58 കോടി; രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ചിത്രത്തിന്റെ നിര്‍മാതാവായ നെല്‍സണ്‍ ഐപ്പാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്
പത്ത് ദിവസം 58 കോടി; രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മമ്മൂട്ടി നായകനായി എത്തിയ മധുരരാജയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. 10 ദിവസം കൊണ്ട് ലോകവ്യാപകമായി 58.7 കോടി കളക്ഷന്‍ നേടിയതായി നിര്‍മാതാവ് അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാവായ നെല്‍സണ്‍ ഐപ്പാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്.

ചിത്രത്തിനെ പിന്തുണയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. മധുരരാജയ്ക്ക് 50 കോടി കടക്കാനായത് നിങ്ങള്‍ കാരണമാണെന്നും ഇനിയും പിന്തുണയ്ക്കണമെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണ് മധുരരാജ. രാജ ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന് തെളിയിക്കുന്നതാണ് കളക്ഷന്‍ റിപ്പോര്‍ട്ട്. 

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആക്ഷന്‍ ഒരുക്കിയത് പീറ്റര്‍ ഹെയ്‌നായിരുന്നു. 2009 പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗത്തില്‍ തമിഴ് താരം ജയ് പ്രധാന വേഷത്തില്‍ എത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com