'പോണ്‍ സിനിമ ഉപേക്ഷിച്ചത് നിരോധനം ഭയന്ന്'; മനസു തുറന്ന് സണ്ണി ലിയോണി

പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും താരം
'പോണ്‍ സിനിമ ഉപേക്ഷിച്ചത് നിരോധനം ഭയന്ന്'; മനസു തുറന്ന് സണ്ണി ലിയോണി

പ്പോള്‍ ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ലിയോണി. സ്‌ക്രീനിലും പുറത്തും ഒരുപോലെ ആരാധകര്‍ക്ക് പ്രിയമാണ് താരത്തെ. എന്നാല്‍ ആദ്യം സണ്ണി ലിയോണിക്ക് ഒറ്റ മേല്‍വിലാസം മാത്രമാണ് ഉണ്ടായിരുന്നത്. പോണ്‍ താരം. പോണ്‍ സിനിമകളിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡില്‍ എത്തുന്നത്. എന്നാല്‍ ആരാധക ശ്രദ്ധ നേടിയതിന് പിന്നാലെ സണ്ണി പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. തനിക്ക് പ്രശസ്തി നേടിത്തന്ന കരിയര്‍ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. പോണ്‍ സിനിമ നിരോധിക്കും എന്ന് മുന്നില്‍ കണ്ടാണ് താന്‍ കരിയര്‍ ഉപേക്ഷിച്ചത് എന്നാണ് സണ്ണി ലിയോണി പറയുന്നത്. 

ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ലിയോണി മനസു തുറന്നത്. പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്നായിരുന്നു അര്‍ബാസിന്റെ ചോദ്യം. അതിന് സണ്ണി നല്‍കിയ മറുപടി ഇങ്ങനെ. 'കാര്യമായും, ഞാന്‍ ദീര്‍ഘീവീക്ഷണമുള്ള ഒരാളാണ്.' 

എന്നാല്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ഓരോ തീരുമാനവും എടുത്തതെന്നും സണ്ണി പറഞ്ഞു. 'പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.' 

മലയാളികള്‍ക്ക് തന്നോടുള്ള ആരാധന കണ്ട് മലയാളം സിനിമയില്‍ സജീവമാവുകയാണ് താരം ഇപ്പോള്‍. മമ്മൂട്ടി നായകനായി എത്തിയ രാജാധിരാജയിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് എത്തിയത്. സണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന രംഗീലയുടെ ചിത്രീകരണവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com