തീയെറ്ററില്‍ റിലീസ് ചെയ്യാതെ അവാര്‍ഡിന് പരിഗണിക്കില്ല; ഓസ്‌കറിന്റെ നിയമങ്ങള്‍ മാറ്റില്ലെന്ന് അക്കാദമി

നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ചില പ്രമുഖ അംഗങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് അക്കാദമി രംഗത്തെത്തിയത്
തീയെറ്ററില്‍ റിലീസ് ചെയ്യാതെ അവാര്‍ഡിന് പരിഗണിക്കില്ല; ഓസ്‌കറിന്റെ നിയമങ്ങള്‍ മാറ്റില്ലെന്ന് അക്കാദമി


ലോസ് ഏയ്ഞ്ചല്‍സ്; ഓസ്‌കര്‍ അവാര്‍ഡിനുള്ള യോഗ്യത നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ചില പ്രമുഖ അംഗങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് അക്കാദമി രംഗത്തെത്തിയത്. സ്ട്രീമിങ് സര്‍വീസ് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിലാണ് നിലവിലുള്ളത് തുടരാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം മികച്ച സിനിമയ്ക്കായി യോഗ്യത നേടുന്നതിനായി ഫീച്ചര്‍ സിനിമകള്‍ ലോസ് ഏയ്ഞ്ചല്‍സില്‍ ഒരു ആഴ്ച പ്രദര്‍ശിപ്പിക്കും. 

അവാര്‍ഡിന് പരിഗണിക്കുന്നതിനായി സിനിമ കുറഞ്ഞത് ലോസ്ഏയ്ഞ്ചല്‍സ് കൗണ്ടി കൊമേഷ്യല്‍ തീയെറ്ററില്‍ ഏഴു ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കണം. ഒരു ദിവസം മൂന്ന് സ്‌ക്രീനിങ് വേണമെന്നും ഇത് ടിക്കറ്റ് നല്‍കിക്കൊണ്ടുള്ളതായിരിക്കണമെന്നുമാണ് നിയമത്തില്‍ പറയുന്നത്. ലോസ് ഏയ്ഞ്ചല്‍സ് കൗണ്ട്‌നിയില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്തോ അതിന് ശേഷമോ നോണ്‍ തീയെട്രിക്കല്‍ മീഡിയയില്‍ റിലീസ് ചെയ്തിട്ടുള്ള സിനിമകളും അവാര്‍ഡിന് പരിഗണിക്കാം.

സിനിമകളെ കൂടുതല്‍ മനോഹരമാക്കുന്നത് അവയുടെ തീയെറ്ററല്‍ എക്‌സിപീരിയന്‍സിലാണ് എന്നാണ് ബോര്‍ഡ് മീറ്റിങ്ങില്‍ ഉയര്‍ന്നുവന്നതെന്ന് അക്കഡമി പ്രസിഡന്റ് ജോണ്‍ ബൈലി പറഞ്ഞു. തീയെറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ നിയമങ്ങള്‍. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ മാറ്റങ്ങള്‍ പഠിച്ചതിന് ശേഷം ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തീയെറ്ററില്‍ റിലീസിന് എത്തുന്ന സിനിമകളെ മാത്രമേ അവാര്‍ഡിന് പരിഗണിക്കാവൂ എന്ന നിലപാടിലായിരുന്നു സ്റ്റീവന്‍ സ്പില്‍സ്‌ബെര്‍ഗ് ഉള്‍പ്പടെയുള്ളവര്‍. നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നവയെ പൂര്‍ണമായി ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഏല്‍ഫോന്‍സോ ക്വാറോന്‍സിന്റെ റോമ മൂന്ന് ഓസ്‌കര്‍ പുരസ്‌കാരം നേടിയതാണ് സ്പില്‍ബര്‍ഗിനെ ചൊടിപ്പിച്ചത്. ചിത്രം വിതരണത്തിന് എത്തിച്ചതും പ്രചരിപ്പിച്ചതും നെറ്റ്ഫ്‌ലിക്‌സായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിനോടുള്ള താല്‍പ്പര്യക്കുറവാണ് ഇതിലൂടെ സ്പില്‍ബെര്‍ഗ് വെളിപ്പെടുത്തിയത്. 2020 ഫെബ്രുവരിയിലാണ് 92ാം ഓസ്‌കര്‍ ചടങ്ങുകള്‍ നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com