'അളിയാ, അറബിക്കടലോളം പാടിയേ'; ടിനി ടോമിന്റെ പാട്ടിന് സുരാജിന്റെ 'വായ്ത്താളം'; വീഡിയോ

അന്ത അറബിക്കടലോരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വായ് കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് സുരാജ്
'അളിയാ, അറബിക്കടലോളം പാടിയേ'; ടിനി ടോമിന്റെ പാട്ടിന് സുരാജിന്റെ 'വായ്ത്താളം'; വീഡിയോ


ടവേളകള്‍ അസ്വാദ്യകരമാക്കാന്‍ സിനിമ താരങ്ങളെ കഴിഞ്ഞിട്ടേ അളുകളൊള്ളൂ. പാട്ടും ഡിന്‍സും മിമിക്രിയുമൊക്കെയായി അവര്‍ അരങ്ങ് തകര്‍ക്കും. ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടിന്റേയും ടിനി ടോമിന്റേയും ഒരു ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിന് ഇടയില്‍ പാട്ടും മിമിക്രിയുമായി ആഘോഷമാക്കുന്ന വീഡിയോ ആണ് പുറത്തുവരുന്നത്. സോന നായരേയും വീഡിയോയില്‍ കാണാം. 

അന്ത അറബിക്കടലോരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വായ് കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് സുരാജ്. പാട്ട് പാടി സഹായിക്കുന്നതിനായി സുരാജ് ആദ്യം സോന നായരേയും പിന്നെ ടിനി ടോമിനേയും സമീപിക്കുന്നത് കാണാം. പാട്ടു പാടാന്‍ പറ്റില്ലെന്ന് ഇരുവരും ആദ്യം പറയുന്നുണ്ടെങ്കിലും പിന്നീട് ആവേശത്തോടെ പാട്ടുപാടുകയാണ് ടിനി ടോം. അതോടെ സോനയും ഒപ്പംകൂടി. അപ്പോഴാണ് പാട്ടിനൊപ്പം വായ് കൊണ്ട് സുരാജ് പശ്ചാത്തല സംഗീതമൊരുക്കിയത്. മിമിക്രി താരമായി സിനിമയില്‍ എത്തിയ വ്യക്തിയാണ് സുരാജ്. പഴയതൊന്നും താന്‍ ഇപ്പോഴും മറന്നിട്ടില്ലെന്ന് പറയാതെ പറയുകയാണ് താരം. എന്തായാലും സുരാജിന്റെ ഒറ്റയ്ക്കുള്ള ഓര്‍ക്കസ്ട്രഷന് മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com