നടി സ്‌റ്റെഫാനി ഷെര്‍ക്ക് നീന്തല്‍ കുളത്തിൽ മരിച്ച നിലയിൽ‌; ആത്മഹത്യയെന്ന് ഭർത്താവ് 

നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
നടി സ്‌റ്റെഫാനി ഷെര്‍ക്ക് നീന്തല്‍ കുളത്തിൽ മരിച്ച നിലയിൽ‌; ആത്മഹത്യയെന്ന് ഭർത്താവ് 

നേഡിയന്‍ നടിയും മോഡലുമായ സ്‌റ്റെഫാനി ഷെര്‍ക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. 43 വയസ്സായിരുന്നു. താരത്തിന്റെ ലോസ് ആഞ്ജലസിലെ വസതിയിലെ നീന്തൽ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

സ്റ്റെഫാനിയുടേത് അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും നടനും നടിയുടെ ഭർത്താവുമായ ഡെമിയന്‍ ബിച്ചിര്‍ പറഞ്ഞു. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് സ്റ്റെഫാനിയുടെ മരണം ബിച്ചർ പുറത്തുവിട്ടത്. 

ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നതെന്നും ഇതിൽ നിന്ന് കരകയറാൻ എത്രനാൾ വേണ്ടിവരുമെന്ന് അറിയില്ലെന്നും ബിച്ചർ കുറിച്ചു. 2011 മുതലാണ് സ്റ്റെഫാനും ബിച്ചിറും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ഏപ്രില്‍ 20-ാം തിയതിയാണ് സ്റ്റെഫാനിയെ മരിച്ച നിലിയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com