'പിള്ളേച്ചാ, നമ്മുടെ സിനിമ റിലീസായി, സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല'; രാജേഷ് പിള്ളയെ ഓര്‍മിച്ച് ഉയരെ സംവിധായകന്‍

സിനിമ ഇറങ്ങി മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ തന്റെ പ്രിയ ഗുരുവിനെ ഓര്‍മിക്കുകയാണ് മനു
'പിള്ളേച്ചാ, നമ്മുടെ സിനിമ റിലീസായി, സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല'; രാജേഷ് പിള്ളയെ ഓര്‍മിച്ച് ഉയരെ സംവിധായകന്‍

പാര്‍വതിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരേ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പാര്‍വതിയുടെ അഭിനയവും സംവിധാനവുമെല്ലാം മികച്ച കൈയടിയാണ് നേടുന്നത്. നീണ്ടനാളായി രാജേഷ് പിള്ളയ്‌ക്കൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് മനു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമ ഇറങ്ങി മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ തന്റെ പ്രിയ ഗുരുവിനെ ഓര്‍മിക്കുകയാണ് മനു. നെഞ്ചില്‍ തൊടുന്ന ഫേയ്‌സ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചിത്രത്തിന്റെ അവസാന മിക്‌സിങ് വരെ പിള്ളേച്ചന്‍ തന്റെ കൂടെ ഉണ്ടായിരുന്നു എന്നാണ് മനു പറയുന്നത്. സന്തോഷമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും വളരെ അധികം മിസ് ചെയ്യുന്നുണ്ടെന്നും മനു കുറിച്ചു. രാജേഷ് പിള്ളയുടെ ഭാര്യ മേഘയും ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.  രാജേഷിന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ഉയരെയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. രാജേഷിനോടുള്ള ആദരം കൂടിയാണ് ചിത്രം. 

മനുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍... പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com