റാംങ്ക്‌ളറിന് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ജോജു; ചിത്രങ്ങൾ 

30 ലക്ഷം രൂപയുടെ കൂപ്പര്‍ എസ്. മിനി കൂപ്പര്‍ എസിന്റെ ത്രീ ഡോര്‍ പെട്രോള്‍ ഹാച്ച്ബാക്കാണ് ജോജു സ്വന്തമാക്കിയത്
റാംങ്ക്‌ളറിന് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ജോജു; ചിത്രങ്ങൾ 

ലയാള സിനിമാതാരങ്ങളില്‍ ആദ്യമായി റാംങ്ക്‌ളര്‍ സ്വന്തമാക്കിയ താരമാണ് ജോജു ജോർജ്ജ്. കഴിഞ്ഞ വർഷം ജീപ്പിന്റെ എസ്‌യുവി മോഡലായ റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് സ്വന്തമാക്കിയാണ് ജോജു ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ മിനി കൂപ്പര്‍ എസ് എന്ന ആഡംബര ഹാച്ച്ബാക്ക് കൂടി ജോജുവിന്റെ ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. 

തന്റെ മൂന്ന് മക്കള്‍ക്കൊപ്പമാണ് ജോജു കാർ വാങ്ങാൻ എത്തിയത്. കൂപ്പര്‍ എസ്. മിനി കൂപ്പര്‍ എസിന്റെ ത്രീ ഡോര്‍ പെട്രോള്‍ ഹാച്ച്ബാക്കാണ് ജോജു സ്വന്തമാക്കിയത്. 2.0 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com