ശ്രുതി ഹാസനും മൈക്കിളും വേര്‍പിരിഞ്ഞു; അവള്‍ എന്നും എനിക്ക് പ്രീയപ്പെട്ടവളായിരിക്കുമെന്ന് ട്വീറ്റ്; നിരാശയില്‍ ആരാധകര്‍

ശ്രുതിയുമായി വേര്‍പിരിഞ്ഞെന്നും എന്നാല്‍ തന്റെ പ്രിയപ്പെട്ടവളായി ശ്രുതി തുടരും എന്നുമാണ് മാക്കിള്‍ കുറിച്ചത്
ശ്രുതി ഹാസനും മൈക്കിളും വേര്‍പിരിഞ്ഞു; അവള്‍ എന്നും എനിക്ക് പ്രീയപ്പെട്ടവളായിരിക്കുമെന്ന് ട്വീറ്റ്; നിരാശയില്‍ ആരാധകര്‍

നീണ്ടനാളത്തെ പ്രണയം വിവാഹത്തിലെക്കെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് നടി ശ്രുതി ഹാസനും കാമുകന്‍ മൈക്കിള്‍ കോര്‍സലും വേര്‍പിരിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായുള്ള പ്രണയത്തിനാണ് അവസാനമായത്. ശ്രുതിയുമായി വേര്‍പിരിഞ്ഞതായി മൈക്കിള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിന് ഇടയിലാണ് ബ്രേക്ക്അപ്പ് വാര്‍ത്ത എത്തുന്നത്. 

ശ്രുതിയുമായി വേര്‍പിരിഞ്ഞെന്നും എന്നാല്‍ തന്റെ പ്രിയപ്പെട്ടവളായി ശ്രുതി തുടരും എന്നുമാണ് മാക്കിള്‍ കുറിച്ചത്. 'ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും.' ശ്രുതിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇവളെ സുഹൃത്തായി കിട്ടിയതില്‍ താന്‍ കടപ്പെട്ടിരിക്കുന്നു എന്നും മൈക്കിള്‍ കുറിച്ചു. 

വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് എടുത്തതെന്നും ഇരുവരും മികച്ച ബന്ധം സൂക്ഷിച്ചുകൊണ്ടാണ് പിരിയുന്നത് എന്നുമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ വേര്‍പിരിയാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ഇരുവരുടേയും ബ്രേക്ക് അപ്പില്‍ ആരാധകര്‍ ദുഃഖത്തിലാണ്. നിങ്ങള്‍ വേര്‍പിരിയരുതെന്നും ലോകത്തിലെ ഏറ്റവും മികച്ച ജോഡികളാണ് നിങ്ങളെന്നുമാണ് ഒരു ആരാധകന്‍ പറയുന്നത്. 

2016 ലാണ് ഇരുവരുടേയും ബന്ധം വാര്‍ത്തയാവാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇരുവരും പ്രണയം അംഗീകരിച്ചിരുന്നു. ലണ്ടന്‍ സ്വദേശിയായ മൈക്കിള്‍ ഗായകനും തീയെറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com