അമ്മയേക്കാള്‍ ഭാവമിട്ട് മകള്‍; സാവന്‍ ഋതുവിനൊപ്പം 'നീ മുകിലൊ...' പാടി സിതാര, വിഡിയോ വൈറല്‍ 

അമ്മയേക്കാള്‍ ഭാവമിട്ട് മകള്‍; സാവന്‍ ഋതുവിനൊപ്പം 'നീ മുകിലൊ...' പാടി സിതാര, വിഡിയോ വൈറല്‍ 

സിതാരയും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച സിനിമയിലെ ഗാനമാണ് വിഡിയോയില്‍ ആലപിച്ചിരിക്കുന്നത്

തീയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ് പാര്‍വതി നായികയായെത്തിയ ഉയരെ. കണ്ടിറങ്ങുന്നവരൊക്കെയും വികാരനിര്‍ഭരരായി ഉയരെയെ വാഴ്ത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗായിക സിതാരയും അങ്ങനെതന്നെ. പാര്‍വതിക്കും നടന്‍ സിദ്ദിഖ്, ടൊവിനോ, ആസിഫ് എന്നിവര്‍ക്കൊക്കെ അഭിനന്ദനമറിയിച്ച സിതാര ചിത്രത്തിലെ ഗാനം ആലപിക്കുന്ന വിഡിയോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

സിതാരയും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച സിനിമയിലെ ഗാനമാണ് വിഡിയോയില്‍ ആലപിച്ചിരിക്കുന്നത്. മകള്‍ സാവന്‍ ഋതുവിനൊപ്പമാണ് പാട്ട് പാടിയിരിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള വിഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. അമ്മയേക്കാള്‍ ഭാവം മകളുടെ മുഖത്താണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 

മകള്‍ക്കൊപ്പമുള്ള സിതാരയുടെ വിഡിയോകള്‍ ഇതിന്മുന്‍പും വൈറലായിട്ടുണ്ട്. ശിശുദിന സമ്മാനമായി 'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ഇരുവരും ചേര്‍ന്ന് ഇറക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com