ഒളിച്ചോട്ടത്തിന്റെ ഫേയ്‌സ്ബുക്ക് ലൈവിട്ട് കമിതാക്കള്‍; ക്ലൈമാക്‌സില്‍ ചിരി; വൈറല്‍

ഒളിച്ചോട്ടത്തിന്റെ ഫേയ്‌സ്ബുക്ക് ലൈവിട്ട് കമിതാക്കള്‍; ക്ലൈമാക്‌സില്‍ ചിരി; വൈറല്‍

ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഒരു ഒളിച്ചോട്ടം വൈറലാവുകയാണ്

ടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായത് ഒരു ഒളിച്ചോട്ടമായിരുന്നു. താന്‍ ഒളിച്ചോടുകയാണെന്ന് ഫേയ്‌സ്ബുക്കില്‍ ലൈവ് കൊടുത്ത കാമുകീകാമുകന്മാര്‍ ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയമായി. തന്റെ പ്രണയത്തെ മാതാപിതാക്കള്‍ എതിര്‍ത്തെന്നും കാമുകനെ കൊല്ലാന്‍ വരെ വീട്ടുകാര്‍ നോക്കി എന്നൊക്കെയാണ് വീഡിയോയില്‍ പറയുന്നത്. സംഭവം വൈറലായതിന് പിന്നാലെ താന്‍ എവിടെയും പോയിട്ടില്ലെന്നും വീട്ടില്‍ തന്നെയുണ്ടെന്നും പറഞ്ഞ് കഥാ നായിക വീണ്ടും ഒരു വീഡിയോ പോസ്റ്റ് ചെയ്തു. 

ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഒരു ഒളിച്ചോട്ടം വൈറലാവുകയാണ്. വീട്ടുകാരെ ഉപേക്ഷിച്ച് തനിക്ക് ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം പോവുകയാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ പിന്നീടല്ലേ കാര്യം മനസിലാകുന്നത്. ഫേയ്‌സ്ബുക്ക് ലൈവ് ഒളിച്ചോട്ടത്തെ ആസ്പദമാക്കി എടുത്ത ഷോട്ട് ഫിലിമായിരുന്നു അത്. ശരിക്ക് പറഞ്ഞാല്‍ യഥാര്‍ത്ഥ സംഭവത്തിന്റെ ഈച്ചക്കോപ്പി എന്നു തന്നെ പറയാം.

വൈറല്‍ വീഡിയോയിലെ കഥാ നായകന്റേയും നായികയുടേയും ഡയലോഗ് വരെ ഷോട്ട് ഫിലിമില്‍ ഉപയോഗിച്ചിട്ടുണ്ട്. യൂണിഫോമില്‍ എത്തുന്ന പെണ്‍കുട്ടി തന്റെ പേരും അച്ഛന്റെ പേരും സ്ഥലവുമെല്ലാം പറഞ്ഞതിന് ശേഷമാണ് ഒളിച്ചോട്ടം പ്രഖ്യാപിച്ചത്. എന്തായാലും രസകരമായ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സുഖിന്‍ ഫില്‍ഡ് വിത്ത് അണ്‍ടോള്‍ഡ് സ്‌റ്റോറീസ് എന്ന യു ടുബ് അകൗണ്ടിലാണ് ഈ ഷോര്‍ട്ട് ഫിലിം. ഗാനപ്രിയ, സനൂപ്, ദിപിന്‍, ജയമോഹന്‍ എന്നിവര്‍ ഇതില്‍ വേഷമിടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com