ഭാര്യയെ ചേര്‍ത്തുപിടിച്ച് ടൊവിനൊ; അഞ്ചാമത്തെ ചിത്രം ട്വിസ്റ്റെന്ന് ആരാധകര്‍ (ചിത്രങ്ങള്‍) 

അഞ്ച് മണിക്കൂര്‍ കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് താരത്തിന്റെ ചിത്രങ്ങളില്‍ ലൈക്കടിച്ചിരിക്കുന്നത്
ഭാര്യയെ ചേര്‍ത്തുപിടിച്ച് ടൊവിനൊ; അഞ്ചാമത്തെ ചിത്രം ട്വിസ്റ്റെന്ന് ആരാധകര്‍ (ചിത്രങ്ങള്‍) 

റ്റവും പുതിയ ചിത്രം ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനൊ തോമസ്. ചിത്രത്തിലെ നായിക പാര്‍വതി കൈയ്യടി നേടുന്നതിനൊപ്പം തന്നെ നായകന്മാരായ ടൊവിനൊയും ആസിഫും ശ്രദ്ധനേടിക്കഴിഞ്ഞു. സിനിമയുടെ വിജയത്തിന് പിന്നാലെ ടൊവിനൊ ഭാര്യ ലിഡിയയ്‌ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഉയരെയുടെ സന്തോഷം താരം ഭാര്യയ്‌ക്കൊപ്പം പങ്കുവയ്ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അഞ്ച് മണിക്കൂര്‍ കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് താരത്തിന്റെ ചിത്രങ്ങളില്‍ ലൈക്കടിച്ചിരിക്കുന്നത്. 

അഞ്ച് ചിത്രങ്ങളാണ് ടൊവിനൊ ഷെയര്‍ ചെയ്തത്. നാലെണ്ണം ഭാര്യയ്‌ക്കൊപ്പമുള്ളതാണെങ്കില്‍ അഞ്ചാമത്തെ ചിത്രം തീര്‍ത്തും വേറിട്ടതാണ്. കലിപ്പ് ലുക്കില്‍ കൈപത്തി ചുരുട്ടി ഇടിക്കാന്‍ ഓങ്ങിയുള്ള ടൊവിനൊയുടെ ചിത്രമാണ് അഞ്ചാമതുള്ളത്. ഇത് വമ്പന്‍ ട്വിസ്റ്റാണെന്നാണ് ആരാധകരുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com