ആര്യന്‍ ഖാനും മിസാന്‍ ജഫ്രിയും വേണ്ട; കന്നിചിത്രത്തില്‍ അഹാന്‍ പാണ്ഡെ നായകനാകണമെന്ന് ഖുശി കപൂര്‍ 

ഖുശി മിസാന്റെ നായികയായി അരങ്ങേറ്റം കുറിക്കണമെന്ന അഭിപ്രായമാണ് ചേച്ചി ജാന്‍വിക്ക്‌ 
ആര്യന്‍ ഖാനും മിസാന്‍ ജഫ്രിയും വേണ്ട; കന്നിചിത്രത്തില്‍ അഹാന്‍ പാണ്ഡെ നായകനാകണമെന്ന് ഖുശി കപൂര്‍ 

ന്തരിച്ച നടി ശ്രീദേവിയുടെയും ബോളുവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെയും മകള്‍ ഖുശി കപൂറിന്റെ അരങ്ങേറ്റ വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡ് വാര്‍ത്താ കോളങ്ങളില്‍ നിറയുന്നത്. സഹോദരി ജാന്‍വി കപൂറുമൊത്ത് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഖുശി തന്നെ തന്റെ അഭിനയ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിച്ചതോടെയാണ് വാര്‍ത്തകള്‍ ചൂടുപിടിച്ചത്. ഇപ്പോഴിതാ താരപുത്രിയുടെ അരങ്ങേറ്റചിത്രത്തിലെ നായകനാര് എന്നാണ് ചര്‍ച്ചകള്‍.

നേഹാ ദൂപിയയുടെ ചാറ്റ് ഷോയില്‍ ഈ ചോദ്യം ഖുശിയോട് തന്നെ ചോദിക്കുകയുമുണ്ടായി. ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ അനന്തരവന്‍ അഹാന്‍ പാണ്ഡെ, ജാവേദ് ജഫ്രിയുടെ മകന്‍ മിസാന്‍ ജഫ്രി എന്നിവരില്‍ ആര് വേണം എന്നായിരുന്നു ഖുശിയോടുള്ള ചോദ്യം. ഇതില്‍ ആര്യനും മിസാനും പകരം ഖുശി തിരഞ്ഞെടുത്തത് അഹാന്‍ പാണ്ഡെയാണ്.

മൂവരിലും അഹാന്‍ അഭിനയിക്കുന്നത് മാത്രമേ താന്‍ കണ്ടിട്ടൊള്ളു എന്നും അതുകൊണ്ടാണ് സെയ്ഫായി തീരുമാനമെടുത്തതെന്നും ഖുശി പറഞ്ഞു. എന്നാല്‍ ഖുശി മിസാന്റെ നായികയായി അരങ്ങേറ്റം കുറിക്കണമെന്ന അഭിപ്രായമാണ് ചേച്ചി ജാന്‍വി പറഞ്ഞത്. എന്തൊക്കെയാണെങ്കിലും കൂടെ ആര് അഭിനയിക്കണം എന്നത് അച്ഛനാണ് സമ്മതിക്കേണ്ടതെന്നും. തന്റെ ഇഷ്ടത്തോട് അച്ഛന്‍ യോജിച്ചില്ലെങ്കില്‍ എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കുമെന്നും ഖുശി അഭിമുഖത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com