തിരക്കുകാരണം  തലമുടി ശ്രദ്ധിക്കാനാകുന്നില്ല; ലൈവായി മുടി മുടിമുറിച്ച്‌ ബോളിവുഡ് നടി, വൈറലായി വിഡിയോ 

തിരക്കേറിയ  ജീവിതരീതി കാരണം മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കിയാര മുടി മുറിച്ചത്
തിരക്കുകാരണം  തലമുടി ശ്രദ്ധിക്കാനാകുന്നില്ല; ലൈവായി മുടി മുടിമുറിച്ച്‌ ബോളിവുഡ് നടി, വൈറലായി വിഡിയോ 

'എം എസ് ധോണി ദ അണ്‍ടോണ്‍ഡ് സ്‌റ്റോറി'യില്‍ സാക്ഷി ധോണിയെ അവതരിപ്പിച്ചാണ് ബോളിവുഡ് സുന്ദരി കിയാര അഡ്വാനി ശ്രദ്ധനേടിയത്. പിന്നീട് വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നടി ബോളിവുഡ് ഫാഷന്‍ കോളങ്ങളിലും ഹിറ്റാണ്. എന്നാല്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

26കാരിയായ കിയാര ലൈവായി തന്റെ നീളന്‍ മുടി തോളൊപ്പം മുറിച്ചുകളയുകയായിരുന്നു. തിരക്കേറിയ തന്റെ ജീവിതരീതി കാരണം മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കിയാര മുടി മുറിച്ചത്. 'മുടി ശരിയായി പരിപാലിക്കാത്തത് കാരണം അത് മുറിച്ചുകളയുന്നതാണ് നല്ല മാര്‍ഗ്ഗം എന്ന് കരുതി'യെന്ന ക്യാപ്ഷന്‍ നല്‍കിയാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

"ഫോട്ടോഷൂട്ടിനും മറ്റുമായി പലപ്പോഴും മുടി ഹീറ്റ് ചെയ്യാറുണ്ട്. ധാരാളം കെമിക്കലടങ്ങിയ ഉത്പന്നങ്ങളാണ് സ്ഥിരമായി മുടിയില്‍ ഉപയോഗിക്കുന്നത്. ഇതിനിടയില്‍ മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നുമില്ല", വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കിയാര പ്രതികരിച്ചു. 

കിയാരയുടെ വിഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. നടിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചാണ് കൂടുതല്‍ പേരും എത്തുന്നതെങ്കിലും താരം യഥാര്‍ത്ഥത്തില്‍ മുടി മുറിച്ചോ എന്ന് സംശയിക്കുന്നവരും കുറവല്ല. ആറ് ലക്ഷത്തിലധികം പേര്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com