ദിലീപിനൊപ്പം മീരാ ജാസ്മിന്‍; പിങ്ക് സാരിയില്‍ തിളങ്ങി താരം; വീഡിയോ

കഴിഞ്ഞദിവസം സഹോദരിയായ ജെനിയുടെ കല്യാണത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്
ദിലീപിനൊപ്പം മീരാ ജാസ്മിന്‍; പിങ്ക് സാരിയില്‍ തിളങ്ങി താരം; വീഡിയോ

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസു കവര്‍ന്ന താരമാണ് മീരാ ജാസ്മിന്‍. തിളങ്ങുന്ന കണ്ണുകളുള്ള സുന്ദരി ഒരുകാലത്ത് മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായിരുന്നു. വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞ താരം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ്. ഇപ്പോള്‍ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെലിഞ്ഞു സുന്ദരിയായുള്ള ഫോട്ടോ കണ്ട് താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് നില്‍ക്കുകയാണ് ആരാധകര്‍. 

പിങ്ക് സാരി ഉടുത്തുള്ളതാണ് ചിത്രങ്ങള്‍. കഴിഞ്ഞദിവസം സഹോദരിയായ ജെനിയുടെ കല്യാണത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. നടന്‍ ദിലീപിനൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. കൂടാതെ സംവിധായകന്‍ അരുണ്‍ വൈഗയ്‌ക്കൊപ്പമുള്ള ടിക്ടോക് വീഡിയോയും കാണാം. മീര ജാസ്മിന്റെ ആദ്യ ടിക് ടോക് വീഡിയോ എന്ന ക്യാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ പവര്‍പാക്ക് മീരയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസിലാക്കാന്‍ ഈ വീഡിയോ മാത്രം മതിയാകും. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയ്‌ക്കൊപ്പമുള്ള മീര ജാസ്മിന്റെ ചിത്രങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. 

2014ലാണ് അനില്‍ എന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ വിവാഹം കഴിച്ച് മീരരജാസ്മിന്‍ വിദേശത്തേക്ക് പോകുന്നത്. തുടര്‍ന്നു താരം സിനിമയില്‍ അഭിനയിച്ചിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ 10 കല്‍പ്പനകളാണ് അവസാന ചിത്രം. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. കുറച്ചുനാളായി മീര ജാസ്മിനെ പൊതുവേദികളിലും കാണാതായി. അതിനിടെ പുറത്തുവന്ന ഒരു ചിത്രത്തില്‍ താരം തടി കൂടിയ രീതിയിലായിരുന്നു. ഇതോടെ 37 കാരിയായ താരം സിനിമയിലേക്ക് മടങ്ങിവരില്ലെന്ന് പലരും കരുതി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് മീരജാസ്മിന്റെ സൂപ്പര്‍ ചിത്രങ്ങള്‍ എത്തുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arun Vaiga (@arunvaiga) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com