'വരുണിനോട് എനിക്ക് പ്രണയമാണ്'; കുറച്ച് അരോചകമാണ് പക്ഷെ, തുറന്നുപറഞ്ഞ് അനന്യ

നടന്‍ വരുണ്‍ ധവാനോട് തനിക്ക് പ്രണയമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ
'വരുണിനോട് എനിക്ക് പ്രണയമാണ്'; കുറച്ച് അരോചകമാണ് പക്ഷെ, തുറന്നുപറഞ്ഞ് അനന്യ

ടന്‍ വരുണ്‍ ധവാനോട് തനിക്ക് പ്രണയമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ. ആലിയ ഭട്ടും കരീന കപൂറുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ എന്ന് പറഞ്ഞതിനൊപ്പമാണ് വരുണിനോടുള്ള ഇഷ്ടം അനന്യ വ്യക്തമാക്കിയത്. 

'വരുണ്‍ ധവാന്‍! അദ്ദേഹത്തിന്റെ എനര്‍ജി... അതുമാത്രമല്ല വളരെ ക്യൂട്ടും ആണ്. വരുണിന് അറിയാം എനിക്ക് അദ്ദേഹത്തോട് പ്രണയമാണെന്ന്. കുറച്ച് അരോചകമായി തോന്നും', അനന്യ പറഞ്ഞു. 

അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. കരണ്‍ ജോഹരിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് അനന്യയിപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com