'ഗോവിന്ദയ്ക്ക് മാനസികാസ്വാസ്ഥ്യം, കൗണ്‍സിലിങ് വേണം'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

'ഗോവിന്ദയ്ക്ക് മാനസികാസ്വാസ്ഥ്യം, കൗണ്‍സിലിങ് വേണം'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

'ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയിട്ട് നാളുകളായി. വലിയ പ്രൊജക്റ്റുകള്‍ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്'

ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ ചിത്രം അവതാറില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചെന്നും എന്നാല്‍ താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം ഗോവിന്ദ പറഞ്ഞിരുന്നത്. മാത്രമല്ല അവതാര്‍ എന്ന പേര് താനാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഗോവിന്ദയ്ക്ക് നേരെ രൂക്ഷമായ ട്രോളാക്രമണമാണ് നടക്കുന്നത്. അപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോവിന്ദയുടെ സുഹൃത്ത്. 

ഗോവിന്ദയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് സുഹൃത്ത് പറയുന്നത്. അദ്ദേഹത്തിന് കൗണ്‍ലിങ് നല്‍കേണ്ടതുണ്ടെന്നും ഡെക്കാന്‍ ക്രോണിക്കിളിനോട് സുഹൃത്ത് വ്യക്തമാക്കി. 'ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയിട്ട് നാളുകളായി. വലിയ പ്രൊജക്റ്റുകള്‍ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. ഈ നെഗറ്റിവിറ്റി അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നുണ്ട്. അവസാന ചിത്രം രംഗീല രാജ ഏറ്റെടുക്കാന്‍ ഒരുപാട് വിതരണക്കാര്‍ തയാറായില്ല. കാരണം അദ്ദേഹം അവരോട് വഴക്കിടുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുണ്ട്. ' ഗോവിന്ദയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ വ്യക്തമാക്കി. ഗോവിന്ദയുമായി നാല് പതിറ്റാണ്ടായി ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. എന്നാല്‍ ചതിച്ചു എന്നാരോപിച്ച് അടുത്തിടെ താനുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചെന്നും സിനിമ മേഖലയില്‍ ഗോവിനന്ദയെ സഹായിക്കാന്‍ ആരുമില്ലെന്നുമാണ് സുഹൃത്ത് പറയുന്നത്. 

അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഗോവിന്ദയ്‌ക്കെതിരേ നിരവധി ട്രോളുകളാണ് വരുന്നത്. അവതാറിന്റെ രൂപത്തില്‍ നീല നിറവും നീളന്‍ മുടിയുമാക്കി നിരവധി പേരാണ് താരത്തെ പരിഹസിക്കുന്നത്. ഇതില്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ വല്ലാതെ വേദനിക്കുന്നുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം ഒരു ചാറ്റ് ഷോയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ചിത്രത്തിന് പേര് നിര്‍ദ്ദേശിച്ചത് താനാണെന്നും സിനിമ പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നും കാമറൂണിനോട് താന്‍ പറഞ്ഞതായും ഗോവിന്ദ അവകാശപ്പെട്ടു. മാത്രമല്ല 410 ദിവസം നീല പെയിന്റ് അടിച്ച് അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ട് കാമറൂണ്‍ തനിക്ക് നല്‍കിയ വേഷം വേണ്ടെന്നുവച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com