കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല ബോളിവുഡിലേക്ക്; എത്തുന്നത് സല്‍മാന്‍ഖാന്റെ 'അളിയന്റെ' നായികയായി

സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഇസബെല്ലയുടെ സിനിമ പ്രവേശം പ്രഖ്യാപിച്ചത്
കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല ബോളിവുഡിലേക്ക്; എത്തുന്നത് സല്‍മാന്‍ഖാന്റെ 'അളിയന്റെ' നായികയായി

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് മറ്റൊരു വാര്‍ത്ത എത്തുകയാണ്. കത്രീനയുടെ സഹോദരി ഇസബെല്ല കൈഫ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഇസബെല്ലയുടെ സിനിമ പ്രവേശം പ്രഖ്യാപിച്ചത്. 

സല്‍മാന്‍ ഖാന്റെ സഹോദരിയുടെ ഭര്‍ത്താവായ ആയുഷ് ശര്‍മയുടെ നായികയായാണ് ഇസബെല്ല എത്തുന്നത്. കരണ്‍ ലളിത് ബൂച്ചാനിയുടെ ക്വതയില്‍ പ്രധാന റോളിലാണ് ഇരുവരും എത്തുന്നത്. മണിപ്പൂരിലെ ക്വതയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 

സുനില്‍ ജെയിന്‍, ഓംപ്രകാശ് ഭട്ട്, ആദിത്യ ജോഷി, അലോക് താക്കൂര്‍, സുജയ് ശങ്കര്‍വര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആയുഷ് ശര്‍മയ്‌ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഇസബെല്ല കുറിച്ചത്. കഴിഞ്ഞ ദിവസം സഹോദരിക്കൊപ്പമുള്ള ചിത്രം കത്രീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com