തല മൊട്ടയടിച്ചു, പല്ല് വെച്ചു, പ്രോസ്തറ്റിക് മേക്കപ്പും; കൊച്ചു കുട്ടിയായി പക്രു 

കുട്ടിയായുള്ള പക്രുവിന്റെ മേക്കോവറാണ് വിഡിയോയിലൂടെ കാണിച്ചിരിക്കുന്നത്
തല മൊട്ടയടിച്ചു, പല്ല് വെച്ചു, പ്രോസ്തറ്റിക് മേക്കപ്പും; കൊച്ചു കുട്ടിയായി പക്രു 

ടൻ ഗിന്നസ് പക്രു മുഖ്യവേഷത്തിൽ എത്തുന്ന 'ഫാന്‍സി ഡ്രസ്' തിയറ്ററുകളിൽ റിലീസിനെത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തുവിട്ടപ്പോൾ മുതൽ പക്രുവിന്റെ മേക്കോവർ ശ്രദ്ധയാകർഷിച്ചിരുന്നതാണ്. ഇപ്പോഴിതാ ഈ മേക്കോവറിനായി താരം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ വ്യക്തമാക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പിലാണ് പക്രുവിന്റെ കഥാപാത്രം. കുട്ടിയായുള്ള പക്രുവിന്റെ മേക്കോവറിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിട്ടുള്ളത്. കഥാപാത്രമാകാൻ തല മൊട്ടയടിച്ച താരം കൊച്ചു കുട്ടിയുടെ പോലത്തെ പല്ലുകളും വച്ചുപിടിപ്പിച്ചു.

മണിക്കൂറുകൾ ചിലവഴിച്ച് പ്രോസ്തറ്റിക് മേക്കപ്പിന്റെ സഹായത്തോടെയാണ് ലുക്കിലേക്കെത്തിയത്. അഞ്ച് മാസത്തെ നിരീക്ഷണത്തിനു ശേഷമാണ് കുട്ടിയുടെ മേക്കോവർ സാധ്യമായത്.

പല തവണ ലുക്കുകൾ മാറ്റി പരീക്ഷിച്ച ശേഷമാണ് കുട്ടിയുടേതിന് സമാനമായ മേക്കോവറിലേക്ക് എത്തിയത്. ഷൂട്ട് ചെയ്ത രം​ഗങ്ങൾ പോലും മാറ്റി ചിത്രീകരിക്കേണ്ടി വന്നിരുന്നെന്നും പക്രു പറയുന്നു. കള്ളനായും കൊച്ചു കുട്ടിയായുമാണ്  ഫാന്‍സി ഡ്രസ്സിലെ പക്രുവിന്റെ വേഷം. 

പക്രുവിനൊപ്പം ഹരീഷ് കണാരനും ചിത്രത്തിൽ ശ്രദ്ധേയവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കലാഭവൻ ഷാജോൺ, ശ്വേതാമേനോൻ, പാഷാണം ഷാജി,  തെസ്നിഖാൻ എന്നിങ്ങനെയാണ് താരനിര. മനസ്സു തുറന്നു ചിരിക്കാൻ ഒരുപിടി കോമഡി നമ്പറുകളുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com