'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍
'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

പാര്‍വതിയെ പ്രധാനകഥാപാത്രമാക്കി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ മികച്ച വിജയമാണ് നേടിയത്. ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍. തന്റെ ഗുരുവും അടുത്ത സുഹൃത്തുമായ സംവിധായകന്‍ രാജേഷ് പിള്ളയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. 

മോന് ഹിന്ദി അറിയുമോ എന്ന രാജേഷേട്ടന്റെ ചോദ്യമാണ് തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് എന്നാണ് മനു പറയുന്നത്. ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ സഹസംവിധായകനാകാന്‍ അവസരം കിട്ടുന്നത് അങ്ങനെയാണ്. തുടര്‍ന്ന് വേട്ടയിലും രാജേഷ് പിള്ളയുടെ സഹായിയായി. അതിനിടയിലാണ് ബോബി സഞ്ജയെ പരിചയപ്പെടുന്നതും ഉയരെ എന്നസിനിമയുണ്ടാകുന്നതും എന്നാണ് മനു കുറിക്കുന്നത്. തന്നെ സഹായിച്ച ഓരോരുത്തരേയും എടുത്തു പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 

മനു അശോകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

'മോന് ഹിന്ദി അറിയാമോ?' career ലേയും ജീവിതത്തിലെയും വഴിത്തിരിവായ rajeshettante - Rajesh Raman Pillai - എന്നോടുള്ള ആദ്യത്തെ ചോദ്യം. Traffic Hindi version chief associate director ആയിട്ട് മുംബൈയിലേക്ക്. അഞ്ചാറു വർഷത്തെ കഷ്ടപ്പാടിനൊടുവിൽ കിട്ടിയ വലിയ അവസരം .രാജേഷേട്ടനുമായി സിനിമക്കും അപ്പുറത്തുള്ള ബന്ധം. മേഘേച്ചി - Mekha Rajesh്അഛൻ,രേഘേച്ചി അങ്ങനെപലരും life ലേക് വന്നു.

ആ പടം കഴിഞു, വീണ്ടും മുന്നോട്ട്.... എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന അപക്വമായ ചിന്തകൾ, ശ്രമങ്ങൾ....ആ മനുഷ്യൻ പിന്നെയും ട്വിസ്റ്റ് തരാൻ വേണ്ടി വിളിച്ചു ' ഈ പടം കഴിഞ്ഞാൽ പിന്നെ ഞാൻ ഇനി സിനിമ ചെയ്യുമോ എന്നറിയില്ല , മോൻ work ചെയ്യണം എന്ടെ കൂടെ'. രാജേഷേട്ടൻടെ അവസാന ചിത്രമായ വേട്ട . Release ൻടെ പിറ്റേദിവസം ഞങ്ങളെ ഒക്കെ പറ്റിച്ച് പിള്ളേച്ചൻ പോയി.

Black out ആയി നടക്കുന്ന സമയം. അവള് - Sreya Aravind- full swing ഇൽ support ചെയ്തു.. പാവത്തിന് നല്ല tension ഉണ്ടായിരുന്നു.കൂടെ അച്ഛനമ്മമാരും...അവരൊക്കെ കുറെ കാലമായി ഇതേ ടെൻഷനിലാണ്...ജീവിതത്തിലെ മൂന്നാമത്തെ twist element ഉം കൂടി തന്നിട്ടായിരുന്നു രാജേഷേട്ടൻഴപോയത്. BOBBY & SANJAY. ഏത് പുതുമുഖ സംവിധായകന്റെ യും dream writers...എന്നെപ്പറ്റി നല്ല feedback അവർക്ക് പിള്ളേച്ചൻ കൊടുത്തിരുന്നു. ആദ്യം പരിചയപ്പെട്ടത് സഞ്ജുഏട്ടനെ ആണ്. കഥകൾ രണ്ടു മൂന്നെണ്ണം പറഞ്ഞു. .അവർക്ക് സ്ക്രിപ്റ്റ് എഴുതാൻ സമയം ഇല്ലാരുന്നു. They were busy with some other works. പക്ഷെ ഒരു ദിവസം രാവിലെ എനിക്ക് സഞ്ജുഏട്ടൻടെ call വന്നു. ഞങ്ങൾ എഴുതാം മനുവിന് വേണ്ടി എന്ന്.... എണീറ്റൊരോട്ടം ആരുന്നു സഞ്ജുഏട്ടൻടെ ഫ്ലാറ്റിലേക്ക്.... സൗഹൃദം ഒക്കെ ഉണ്ടെങ്കിലും എങ്ങനെ ഇവരെ deal ചെയ്യും എന്നറിയില്ലായിരുന്നു.

Trivandrum മാതൃഭൂമി festival of letters ഇൽ പങ്കെടുക്കാൻ ഞങൾ ഒരുമിച്ച് ഒരു യാത്ര. തെറിയുടെ രാഷ്ട്രീയം എന്ന ഒറ്റ സെഷൻ ...ice breaking സംഭവിക്കാൻ അതിലും വലിയ ഒന്നും കിട്ടാനില്ലായിരുന്നു. അതിനു ശേഷം ആണ് ബോബി ചേട്ടനെ - Bobby Cherian- കിട്ടുന്നത്...രണ്ടും രണ്ട് ഐറ്റം ആണ്....പഠിക്കുന്ന കോളേജ് ഇലെ പ്രോഫസ്സർ ആണ് ബോബി ചേട്ടൻ എങ്കിൽ അതെ കോളേജ് ലെ senior ചേട്ടൻ ആണു സഞ്ജുഏട്ടൻ ...പിന്നെ രണ്ടു പേരുടെയും കൂടെ യാത്രകൾ...ചർച്ചകൾ...അതിലേവിടെയോ ഞങ്ങൾക് കിട്ടിയ സിനിമ ... ഉയരെ...

പി വി ഗംഗാധരൻ സാറും മക്കളായ ഷേനുഗ - Shenuga Jaithilak- ഷെഗ്ന - shegna vijil- ഷേർഗ - Sherga Sandeep എന്നീ ചേച്ചിമാരും കൂടെ വന്നപ്പോൾ കാര്യം നല്ല സ്ട്രോങ്ങ് ആയി. ... പാർവതി , ടോവിനോ, ആസിഫ്, സിദ്ധിഖ് ഇക്ക, കറിയാച്ചൻ Uncle, പ്രതാപ് പോത്തൻ സാർ, ഭഗത് മാനുവൽ അങ്ങനെ തുടങ്ങി ചെറുതും വലുതുമായ ഒരു പാട് പേർ.....എല്ലാവരും ഒരുമിച്ച് നിന്ന 55 shooting days. ..not only days പാതിരാത്രികൾ കൂടി.....

ആ കഷ്ടപ്പാട് ന്റെ result ...ഉയരെ...റിലീസ് ആയിട്ട് 101 മത്തെ ദിവസം ആണിന്ന്... സ്വപ്നം കണ്ടത്തിനുമപ്പുറം എന്നെ കൊണ്ടെത്തിച്ചതിന്..ഒരു പാട് നന്ദി..നന്ദി..

എന്റെ കുഞ്ഞു sreya aravind ( both personal and professional) , കുഞ്ഞി - garshya s manu- പിള്ളേച്ചൻ, meghechi, ബോബി ചേട്ടൻ, സഞ്ജുഏട്ടൻ , അഞ്ജനേച്ചി - Anjana Nayar .. എന്റെ കൂടെ കട്ടക് നിന്ന എന്റെ direction team, സനീഷ്- Saneesh Sebastian, ശ്യാം മാർ - Syam MohanSyam Shyaman, ശരത്തേട്ടൻ- Sarath Chandran, എൻറെ ചുട്ടി - Nidhin Anand,ശിൽപ- Shilpa Baby, അശ്വിൻ,കിരൺ ....love you so much guys...നിങ്ങളായിരുന്നു set ലെ എൻടെ ധൈര്യം

പാട്ടു പാടി തോൽപ്പിക്കുക ..അതായിരുന്നു ഗോപിച്ചേട്ടൻ....നീ മുകിലോ ആദ്യം കേട്ടപ്പോ തന്നെ ഞാൻ തോറ്റു...പിന്നെ രണ്ടു പാടുകൾ bgm, re- recording...ഉയരെ യെ വീൺടും ഉയരത്തിലേക്ക് കൊണ്ടുപോയത് ഗോപിച്ചെട്ട്‌നടെ music ആണ്....thank you ഗോപിച്ചേട്ടാ ..കൂടെ മിഥുൻ and the whole team of sunsaigidi ...

ചാലക്കുടി യാത്രയിൽ എനിക്ക് കിട്ടിയ എന്റെ DOP mukesh- Mukesh Muraleedharan, പിന്നെ Mukesh nte പട്ടാളം ഷിനോസ്- Shinos Shamsudheen- സുമേഷ്, അഖിൽ, കൂടെ focus nte രാജാവ് ദീപക്കെട്ടൻ - Deepak T- എന്തുപറഞ്ഞാലും നോക്കാം ചെയ്യാം എന്നു മാത്രം പറഞ്ഞ് ഒടുവിൽ വട്ടായി , ആ വട്ട്‌ കാണാതിരിക്കാൻ തലയിൽ തൊപ്പി വെച്ച് നടക്കുന്ന Art director ദിലീപ്- Dileep Nath- അനീഷേട്ടൻ- Anish Gopal- RC, rony , Manu, തമ്പാൻ , രാജേഷ് , ചന്ദ്രൻ, അജി , രമേശേട്ടൻ...പിന്നേം ഒരു പാട് പേർ...

Shaji Pulpally വേട്ട യിൽ പരിചയപ്പെട്ടതാണ്. വിളിച്ചപ്പോൾ ഓടി വന്നു , make up team shanto, shiju, jeena chechi.... thank you so much. And special effects team , one and only dirty hand studios....Zuby Johal and Rajiv subba, though we have fought in so many occasions, you REALLY did a great job...thank you. കുഞ്ഞപ്പൻ പാതാളം, സജി ചേട്ടൻ, ബിജു ചേട്ടൻ , വാസു ഏട്ടൻ, ജ്യോതിഷ് നന്ദി എന്നെയും കുഞ്ഞുവിൻടെയും Saji Joseph നിങ്ങടെ മുഖത്ത് നോക്കി ചൂടാവാൻ കൂടീ പറ്റില്ല.....thank you so much...കൂടെ ബിനു Binu Thomas.. നീ സൂപ്പറാടാ.... ഷമീജ് , രാധാക്റഷ്ണൻ നന്ദി...

Vfx team Promod ThomasNishad Gangadharan, mahesh balakrishnan ഒരുപാട് പണി ഉണ്ടായിട്ടും , ലാസ്റ്റ് സെക്കൻഡ് വരെ ഞാൻ പറഞ്ഞ എല്ലാ കറക്ഷൻസും ചെയ്തു എന്നെ തെറി വിളിക്കാതെ കൂടെ നിന്നതിന് താങ്ക്യൂ. Shanthi Kumar, Run Ravi , Rathin RadhakrishnanJyothish Ayyappan,basodh Basodh T BaburajRatheena Sharshad
Rafeeq ahammed, Hari Narayanan BK, vijay yesudas, sithara ramakrishnan, Christhakala,sakthisree gopalan, Bani ChandVinoj Vasanthakumar, sibi & sreejith OLD MONK,subair c p, Sangeetha Janachandran, ajeesh jose, manju gopinath, vazhoor jose,aswathi naduthodi, Antony Pallipattu , Arju Benn,Jayan Poonkulam, ameen , harikrishnan , 4 frames ചേട്ടൻമാർ , aries visamaya max Jayan Menon, ad focus, prime focus എല്ലാവർക്കും നന്ദി

സ്വന്തം പടത്തിന്റെ തിരക്കുൺടായിട്ട് കൂടി ഒരുപാട് സമയം എനിക്ക് തന്ന എഡിറ്റർ മഹേഷേട്ടൻ .. കൂടെ രാത്രിയും, പകലും എപ്പോ വിളിച്ചാലും എണീറ്റ് വർക് ചെയ്യുന്ന രാഹുൽ Rahul Radhakrishnan,...thanks da...ചന്കീഡിപ്പിൻടെ അവസാനനാളുകളിൽ Trivandrum വിസമയയിൽ ഓടി നടന്നു മിക്സ് ചെയ്ത comrade Vishnu Govind & sreesankar , Nixon, Rahul, Mani നന്ദി പറഞ്ഞാലും തീരില്ല... thank you dears

' പൈസ നോക്കണ്ട , only result. അതുമാത്രം മതി' എന്നത് ധൈര്യത്തോടെ എന്നോട് പറഞ്ഞ എൻറെ പ്രൊഡ്യൂസേഴ്സ്... എങ്ങനെ ഈ ധൈര്യം കിട്ടി നിങ്ങൾക്ക്, ഒരു പരിചയവുമില്ലാത്ത എനിക്ക് ഈ പടം തരാൻ
പിന്നെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, അച്ഛൻ പണ്ടേ ഇതൊക്കെ പഠിപ്പിച്ച് തന്നതാണല്ലൊ.. എത്ര പറഞ്ഞാലും തീരാത്ത നന്ദി ആ അച്ഛനും അമ്മയ്ക്കും ഈ മക്കൾക്കും...

അവസാനമായി ആയി ഈ 101 മത്തെ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ എനിക്ക് അവസരം തന്ന , ഉയരെ കണ്ടു ചിരിച്ച , കരഞ്ഞ, ചിന്തിച്ച എല്ലാ പ്രേക്ഷകർക്കും ഒരായിരം ആയിരം നന്ദി....

(Miss ആയവർ ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു)
ഉയരേ...ഉയരെ
മനു അശോകൻ❣️❣️

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com