'ഏതേലും ഞരമ്പ് കമന്റിടും, അത് വാര്‍ത്തയാകുന്നു, സിനിമയില്‍ ചാന്‍സ് കിട്ടുന്നു'; പരിഹാസത്തിന് മറുപടിയുമായി മീര നന്ദന്‍

ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പരിഹാസത്തിന് ഇരയായിരിക്കുകയാണ് താരം
'ഏതേലും ഞരമ്പ് കമന്റിടും, അത് വാര്‍ത്തയാകുന്നു, സിനിമയില്‍ ചാന്‍സ് കിട്ടുന്നു'; പരിഹാസത്തിന് മറുപടിയുമായി മീര നന്ദന്‍

മലയാളികളുടെ ഇഷ്ട നായികയാണ് മീര നന്ദന്‍. സിനിമയില്‍ നിന്ന് അകന്ന താരം ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു ചിത്രം സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പരിഹാസത്തിന് ഇരയായിരിക്കുകയാണ് താരം. 

സൈഡ് സ്ലിറ്റുള്ള വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സിനിമയില്‍ അവസരം കിട്ടാനാണെന്നാണ് ഒരാളുടെ കണ്ടുപിടുത്തം. എന്നാല്‍ ഇതിന് ചുട്ട മറുപടിതന്നെ മീര നന്ദന്‍ നല്‍കി. 

'മങ്ങി നില്‍ക്കുന്ന താരം, സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു, ഏതേലും ഞരമ്പ് അതിനു താഴെ കമന്റിടുന്നു, നടി ചുട്ട മറുപടി കൊടുക്കുന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാകുന്നു...നടിക്ക് ഉടനെ ഫിലിമില്‍ ചാന്‍സ് കിട്ടുന്നു. ശുഭം !' സതീഷ് സതീശന്‍ എന്നൊരാള്‍ കുറിച്ചു. വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു അതിന് മറുപടിയായി മീര കുറിച്ചത്. ഇതിന് പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com