'കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ'; ഷോര്‍ട്ട്‌സ് ധരിച്ച് ക്ഷേത്ര ദര്‍ശനം; അജയ് ദേവ്ഗണ്ണിന് നേരെ സൈബര്‍ ആക്രമണം

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റേയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്
'കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ'; ഷോര്‍ട്ട്‌സ് ധരിച്ച് ക്ഷേത്ര ദര്‍ശനം; അജയ് ദേവ്ഗണ്ണിന് നേരെ സൈബര്‍ ആക്രമണം

ക്ഷേത്രത്തില്‍ ഷോര്‍ട്‌സ് ധരിച്ച് കയറിയതിന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെതിരെ രൂക്ഷ വിമര്‍ശനം. മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് താരം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് എത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റേയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. 

ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക് എന്നാണ് വിമര്‍ശകരുടെ കമന്റ്. കൂടാകെ കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേയെന്നും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നും ചോദിക്കുന്നവര്‍ നിരവധിയാണ്. വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ്. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണ്. അതില്‍ ഇടപെടേണ്ടതില്ലെന്ന് അജയ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com