നിലത്തു മുട്ടുകുത്തിയിരുന്നു സ്വന്തം സിനിമയുടെ ട്രെയിലര്‍ കണ്ട് ഇന്ദ്രന്‍സ്; എന്തൊരു മനുഷ്യനാണ് ഇതെന്ന് സൈബര്‍ ലോകം; വിഡിയോ

ഇന്ദ്രന്‍സാണ് വിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വിഡിയോ
നിലത്തു മുട്ടുകുത്തിയിരുന്നു സ്വന്തം സിനിമയുടെ ട്രെയിലര്‍ കണ്ട് ഇന്ദ്രന്‍സ്; എന്തൊരു മനുഷ്യനാണ് ഇതെന്ന് സൈബര്‍ ലോകം; വിഡിയോ

ന്റെ സ്വന്തം സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് നിലത്തിരുന്നു ട്രെയിലര്‍ കാണുന്ന നടനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? മലയാളത്തില്‍ അങ്ങനെയും ഒരു നടനുണ്ട്. താന്‍ കാരണം തന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ട്രെയിലര്‍ കാണാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്നു കരുതിയാണ് നിലത്ത് മുട്ടികുത്തി അദ്ദേഹം ഇരുന്നത്. ഇന്ദ്രന്‍സാണ് വിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വിഡിയോ. 

ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍ എത്തിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിങ്ങിന് ഇടയിലായിരുന്നു സംഭവം. ട്രെയിലര്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഇന്ദ്രന്‍സിനെ വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ വേദിയില്‍ പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു. വേദിയില്‍ താന്‍ നില്‍ക്കുന്നത് മറ്റുള്ളവര്‍ കാണാന്‍ ബുദ്ധിമുട്ടാകുമെന്ന് കരുതി അദ്ദേഹം അതേ വേദിയില്‍ മുട്ടികുത്തിയിരുന്നു ട്രെയിലര്‍ കാണുകയായിരുന്നു. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടും തന്റെ ലാളിത്യം കൈവിടാത്ത അദ്ദേഹം എന്നും മലയാളികള്‍ക്ക് വിസ്മയമാണ്. അപ്പോള്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.

തിരുവനന്തപുരം ചാല കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടത്തുന്ന യാത്രകളുമാണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിന്റെ പ്രമേയം. അറുപത്തിയഞ്ചാം വയസില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന അബ്ദുള്ളയായി എത്തുന്നത് ഇന്ദ്രന്‍സ് ആണ്. ഷാനു സമദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com